എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നു; ആദ്യത്തെ ചോദ്യം ചെയ്യലിൽ വ്യക്തത ലഭിച്ചില്ല

26
M Sivashankar is questioned again
M Sivashankar is questioned again; The first interrogation did not provide clarity

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നഎം.ശിവശങ്കറിനെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യും. സ്വർണ്ണ കള്ളകടത്തുമായി ബന്ധപ്പെട്ട് നേരത്തെ ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്ത് വിട്ടിരുന്നു.
കസ്റ്റംസിന്റെ ആദ്യത്തെ ചോദ്യം ചെയ്യലിൽ വ്യക്തത ലഭിച്ചിരുന്നില്ല.
സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രമുഖ രാഷ്ട്രീയ നേതാവിനെയും ചോദ്യം ചെയ്യും.
നേതാവിന് കള്ളക്കടത്തിനെ കുറിച്ച് അറിയുമെന്നും സഹായം നല്കിയെന്നും സ്വപ്ന പറഞ്ഞിരുന്നു.
സ്വപ്ന സുരേഷിന്റെ സാമ്പത്തിക സ്രോതസ്സിനെപ്പറ്റി ശിവശങ്കറിന് അറിയാമായിരുന്നോ എന്നതാണ് കസ്റ്റംസ് അന്വേഷിക്കുക.
അന്വേഷണവുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ വിലയിരുത്തൽ യോഗത്തിലാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനമെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here