26.1 C
Kollam
Tuesday, September 17, 2024
HomeNewsCrimeഅര്‍ജുന്‍ ആയങ്കിയേയും ഭാര്യയേയും ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും ; സ്വര്‍ണ കള്ളക്കടത്ത് കേസ്

അര്‍ജുന്‍ ആയങ്കിയേയും ഭാര്യയേയും ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും ; സ്വര്‍ണ കള്ളക്കടത്ത് കേസ്

കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിയെയും ഭാര്യയേയും ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ ചില നിര്‍ണായക വിവരങ്ങള്‍ തേടിയാണ് ഇന്നും ചോദ്യം കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. കസ്റ്റംസ് പ്രിവന്റീവിന്റെ കൊച്ചിയിലെ ഓഫിസില്‍ രാവിലെ 11 മണിക്ക് ഹാജരാകാനാണ് അര്‍ജുന്റെ ഭാര്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കണ്ണൂരെത്തിയ കസ്റ്റംസ് സംഘം അര്‍ജുന്റെ ഭാര്യക്ക് നോട്ടിസ് നല്‍കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments