കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എം.പി പേപ്പട്ടിയെപ്പോലെ പെരുമാറുന്നുവെന്ന് സി പി എം സംസ്ഥാന സമിതി അംഗം കെ.കെ രാഗേഷ്.
ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും ശല്യമായി മാറി.
ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ നാടിന് ആപത്താണെന്ന് അദ്ദേഹം പരിഹസിച്ചു.
സുധാകരൻ മുഖ്യമന്ത്രിയെ തുടർച്ചയായി ആക്ഷേപിക്കുന്നു.
സുധാകരന് ഭ്രാന്താണ്. സാമാന്യ ബോധമുള്ള ആർക്കും മനസിലാകും. സുധാകരൻ വായിൽ തോന്നിയത് എന്തും .വിളിച്ച് പറയുകയാണ്. ഇത് പ്രോത്സാഹിപ്പിക്കുന്ന വരുടെ കയ്യടിയാണ് സുധാകരന്റെ ഊർജ്ജം.
കയ്യടിക്കുന്നവർ മന്ദബുദ്ധികളാണ്. മുഖ്യമന്ത്രിക്കെതിരെ ജാതി പറഞ്ഞ് ആക്ഷേപിക്കുകയാണ്. ഈ ജീവിയെ ഇനിയെങ്കിലും കൈകാര്യം ചെയ്തില്ലെങ്കിൽ നാടിനാപത്താണെന്ന് കെ കെ രാഗേഷ് പറഞ്ഞു.
ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയാണ് മുൻകൈ എടുക്കേണ്ടത്.
കഴിഞ്ഞ ദിവസം തലശ്ശേരിയിൽ നടന്ന കൃപേഷ് – ശരത് ലാൽ അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രിയെ “ചെത്തുകാരന്റെ മകൻ ” എന്ന് സുധാകരൻ ആവർത്തിച്ച് പറഞ്ഞിരുന്നു. ഇതാണ് രാഗേഷിനെ പ്രകോപിപ്പിച്ചത്.