കെ പി സി സി അധ്യക്ഷനായി കെ .സുധാകരൻ എത്താൻ സാധ്യത.മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഇത് .
എന്നാൽ പദവികളോട് ആർത്തിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി .
സ്ഥാനാർഥി നിർണ്ണയം പൂർത്തിയായാലുടൻ കെ . സുധാകരൻ താത്കാലിക കെ പി സി സി അധ്യക്ഷനായേക്കും .ഇത് കേരളത്തിലെ കോൺഗ്രസിന് പുത്തൻ ഉണർവേകും .
മുതിർന്ന നേതാവ് എ .കെ. ആൻറണിയുടെ പിന്തുണയും കെ.സുധാകരനുണ്ട്
എന്നാൽ കെ.സുധാകരൻ ഈ വാർത്ത നിഷേധിച്ചു . ഉമ്മൻ ചാണ്ടിയെ മുന്നിൽ നിർത്തുന്നത് ആത്മവിശ്വാസത്തോടെയാണ് .ഒരു അഭിപ്രായ വ്യത്യാസവുമില്ല . മുല്ലപ്പള്ളി മത്സരിക്കുന്നതിൽ ആർക്കും എതിർപ്പില്ലെന്ന് കെ.സുധാകരൻ അഭിപ്രായപ്പെട്ടു .