കെ .വി തോമസിന് പാർട്ടി പദവികൾ നൽകേണ്ടതില്ലെന്ന് ഹൈക്കമാൻഡിൽ സൂചന.
അദ്ദേഹത്തിൻ്റെ അടുത്തകാല പ്രവർത്തികളിൽ കടുത്ത അതൃപ്തിയാണ് കോൺഗ്രസ്സ് ഹൈക്കമാൻഡിനുള്ളത് .
കെ.വി തോമസ് ഇടതു പക്ഷത്തേക്ക് ചായുന്നുവെന്ന റിപ്പോർട്ടുകൾ ഹൈക്കമാൻഡ് അതീവ ഗൗരവത്തോടെയാണ് കാണുന്നത് .കെ പി സി സി സിയുമായി വില പേശലിനുള്ള നീക്കം അദ്ദേഹം നടത്തിയാൽ വഴങ്ങേണ്ടതില്ലെന്ന തീരുമാനവുമുണ്ട് .തെരഞ്ഞെടുപ്പു പ്രചാരണ സമിതി ചെയർമാനാക്കാനുള്ള
തീരുമാനവും മരവിപ്പിച്ചു .കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കെ .വി തോമസിന് ഹൈക്കമാൻഡ് സീറ്റ് നൽകിയിരുന്നില്ല .അതിൽ അദ്ദേഹം അമർശത്തിലും നിരാശയിലുമായിരുന്നു .ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം ആലപ്പുഴ മണ്ഡലത്തിൻറെ ചുമതല വഹിച്ചിരുന്നെങ്കിലും പാർട്ടിയുമായി അകൽച്ചയിലായിരുന്നു .