27.1 C
Kollam
Tuesday, July 23, 2024
HomeNewsകോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ചേരി തിരിവ് ; ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചർച്ചയിൽ...

കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ചേരി തിരിവ് ; ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചർച്ചയിൽ നിന്നും ഇറങ്ങിപ്പോകാൻ ശ്രമിച്ചു .

കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ചേരി തിരിവ്. ഡൽഹിയിൽ നടന്ന ചർച്ചയിലാണ് നേതാക്കൾ തമ്മിൽ വേർതിരിവ് നടത്തി സ്ഥാനാർഥി നിർണയത്തിലെത്താനാകാഞ്ഞത് .സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിലും കേരളാ ഹൗസ് കേന്ദ്രീകരിച്ച് നടന്ന ചർച്ചയിലുമാണ് നേതാക്കൾ ചേരിതിരിഞ്ഞ് തർക്കത്തിലായത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലിനോടും മുല്ലപ്പള്ളിയോടുമാണ് പൊട്ടിത്തെറിച്ചത്. ഗ്രൂപ്പ് നിർദ്ദേശങ്ങൾ സർവ്വേ റിപ്പോർട്ട് ചൂണ്ടിക്കാട്ടി വെട്ടുന്നതിലെ അതൃപ്തിയാണ് പ്രശ്നങ്ങൾക്ക് കാരണമായത് .ഇത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എതിർത്തു .
എന്നാൽ സർവ്വേയിൽ ഇടാത്ത പേരുകൾ ഒഴിവാക്കണമെന്ന് കെ സി വേണുഗോപാലും മുല്ലപ്പള്ളിയും നിലപാടെടുത്തു .
ഹൈക്കമാൻഡിന്റെ മാനദണ്ഡങ്ങൾ അംഗീകരിക്കണമെന്ന് മുല്ലപ്പള്ളിയും കെ സി വേണുഗോപാലും ആവശ്യപ്പെട്ടു .
ഗ്രൂപ്പുകളുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്ന നിലപാട് ഹൈക്കമാൻഡ് നേതാക്കൾ അംഗീകരിക്കുകയും ചെയ്തു . എ ഐ സി സി യുടെ സർവ്വേ ആധാരമാക്കിയാണ് സ്ഥാനാർഥി നിർണ്ണയം നടക്കേണ്ടത് .
ഗ്രൂപ്പുകൾ നൽകുന്ന പേരുകൾ പരിഗണിച്ച് നിലപാട് എടുക്കേണ്ടതില്ല എന്നാണ് മുല്ലപ്പള്ളിയും വേണുഗോപാലും ചർച്ചയിൽ ഉടനീളം സ്വീകരിച്ചത് .
ഇത് ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും പ്രകോപിപ്പിച്ചു .ഇതോടെ ചർച്ചയിൽ നിന്നും ഇവർ ഇറങ്ങിപ്പോകാനും ശ്രമിച്ചു .
ഒടുവിൽ ഇരുവരെയും അനുനയിപ്പിക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments