കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു

351

കൊല്ലം തൃക്കോവിൽ വട്ടത്ത് നിന്നും കാണാതായ ബ്യൂട്ടി ഷ്യൻ ട്രെയിനിയായ സുചിത്രയുടേതെന്ന് സംശയിക്കുന്ന മൃതദേഹം പാലക്കാട് സംഗീത അദ്ധ്യാപകന്റെ വാടക വീടിന് സമീപത്ത് നിന്നും കണ്ടെടുത്തു.
മാർച്ച് 17 നാണ് സുചിത്ര കൊല്ലത്ത് നിന്നും ഭർതൃമാതാവിന്റെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് ജോലി ചെയ്യുന്ന സ്ഥലത്ത്‌ നിന്നും അവധി വാങ്ങി യാത്ര തിരിച്ചത്. എന്നാൽ,വീട്ടുകാരെ ധരിപ്പിച്ചത് എറണാകുളത്ത് ക്ലാസ്സെടുക്കാൻ പോകുന്നുവെന്നാണ്.
സമൂഹ മാധ്യമം വഴി പാലക്കാടുള്ള സംഗീതാദ്ധ്യാപകനുമായി പരിചയപ്പെട്ട സുചിത്ര അദ്ധ്യാപകന്റെ അടുത്തേക്കാണ് പോയത്. അദ്ധ്യാപകൻ അവിടെ ഒരു വാടക വീടിലാണ് താമസം. അവിടെ വെച്ച് ഇവർ തമ്മിൽ തർക്കമുണ്ടായതായും സുചിത്ര ആത്മഹത്യ ചെയ്തതായിട്ടുമാണ് അദ്ധ്യാപകൻ പോലീസിന് ആദ്യം നല്കിയ മൊഴി. എന്നാൽ, പോലീസ് ഇത് വിശ്വസിച്ചില്ല. ഒടുവിൽ കൊലപാതകം നടത്തിയതായി അദ്ധ്യാപകൻ പോലീസിനോട് സമ്മതിച്ചു. വീടിന് മതിലിനോട് ചേർന്ന് സുചിത്രയുടെ മൃതദേഹം മറവ് ചെയ്തതായി അദ്ധ്യാപകൻ വെളിപ്പെടുത്തിയതായി അറിയുന്നു. മൃതദേഹം വീട്ടുവളപ്പിൽ നിന്നും പുറത്തെടുത്തു. മൃതദേഹം സുചിത്രയുടേതെന്ന് ഉറപ്പാക്കാൻ ഫോറൻസിക് വിഭാഗം തെളിവുകൾ ശേഖരിച്ച് വരുന്നു.
അദ്ധ്യാപകൻ കോഴിക്കോട് സ്വദേശിയാണ്. പാലക്കാട് മണലിയിലെ ഹൗസിംഗ് കോളനിയിലെ വാടക വീട്ടിലാണ് അദ്ധ്യാപകന്റെ താമസം.
കൊല്ലം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്ത യുവാവിനെ കൂടുതൽ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത്.
വീട്ടുകാരോടും ജോലിക്ക് പോയിരുന്നിടത്തും സുചിത്ര രണ്ട് രീതിയിലാണ് കാര്യങ്ങൾ പറഞ്ഞിരുന്നത്.
സുചിത്രയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നല്കുകയായിരുന്നു.
സുചിത്ര വിവാഹ ബന്ധം വേർപെടുത്തിയതായാണ് അറിയുന്നത്.
അന്വേഷണം പുരോഗമിക്കുകയാണ്.
പല യുവതികളായ ഭർതൃമതികളും വിവാഹബന്ധം വേർപെടുത്തുന്നത് ഇന്ന് സർവ്വസാധാരണമാണ്. കാരണം എന്തു തന്നെയായാലും അത് നിർഭാഗ്യകരമാണ്. സോഷ്യൽ മീഡിയായുടെ സ്വാധീനം ഇന്ന് പല കുടുംബ ബന്ധങ്ങളെയും ശിഥിലമാക്കുകയും മൂല്യ തകർച്ചയ്ക്ക് കാരണമാക്കുകയും ചെയ്യുന്നു. ഉന്നത വിദ്യാസമ്പന്നരും ഇതിൽ അകപ്പെട്ട് പോകുന്നത് ഏറ്റവും നിർഭാഗ്യകരമാണ് !

LEAVE A REPLY

Please enter your comment!
Please enter your name here