27.9 C
Kollam
Saturday, December 7, 2024
HomeLifestyleHealth & Fitnessമാസ്ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ പിഴ

മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ പിഴ

ഏപ്രിൽ 30 മുതൽ സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക്ക് നിർബ്ബന്ധമാക്കിയിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ നിഷ്ക്കർഷയാണ് വരുത്തിയിട്ടുള്ളത്. ഇത് ഒരു കണക്കിന് സ്വാഗതാർഹവുമാണ്. പക്ഷേ, മാസ്ക്ക് ധരിക്കാതെ പിടിച്ചാൽ ആദ്യം പിഴയായി 200 രൂപയും ആവർത്തിച്ചാൽ 5000 രൂപയുമാണ്. ഇത് അല്പം കടന്ന കയ്യല്ലേ എന്നൊരു സംശയം ! 200 ന്റെ സ്ഥാനത്ത് 100 ഉം 5000 ന്റെ സ്ഥാനത്ത് പരമാവധി 1000 ആയി കുറയ്ക്കാമായിരുന്നില്ലേ ? പോലീസ് മേധാവി ലോക് നാഥ് ബഹ്റയുടേതാണ് ഉത്തരവ്. വ്യവസ്ഥ ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ 290 വകുപ്പ് പ്രകാരം . പിഴ ചുമത്തുന്നത് പെറ്റിയായാണ്. സർക്കാരിന് ഒരു കണക്കിന് ഖജനാവിൽ പണ സമ്പാദനം കൂടിയാകുമല്ലോ! അതുകൊണ്ട് ഏവരും ജാഗ്രത പാലിക്കുക. പോലീസിന് ഇപ്പോഴുള്ള പണി കൂടാതെ, സർക്കാരിന് ദിനംപ്രതി പണം നേടിക്കൊടുക്കാൻ , അവർക്ക് ഒരവസരവും ത്യാഗസന്നദ്ധതയ്ക്ക് ഉപോദ്ബലകമായ ഒരു പ്രവർത്തി കൂടിയാവുകയാണ്.
ഭയക്കണ്ട; മാസ്ക്ക് എന്ന് പറയുമ്പോൾ കർച്ചീഫാകാം, തോർത്താകാം അങ്ങനെ എന്തുമാകാം. മുഖാവരണം ആകണമെന്ന് മാത്രം.

- Advertisment -

Most Popular

- Advertisement -

Recent Comments