30.5 C
Kollam
Tuesday, April 16, 2024
HomeMost Viewedമാസ്ക്ക് വന്നപ്പോൾ ഹെൽമറ്റ് മറക്കുന്നു; ഇരുചക്ര വാഹന യാത്രക്കാരിൽ അധികം പേരും ഹെൽമറ്റ് ധരിക്കുന്നില്ല

മാസ്ക്ക് വന്നപ്പോൾ ഹെൽമറ്റ് മറക്കുന്നു; ഇരുചക്ര വാഹന യാത്രക്കാരിൽ അധികം പേരും ഹെൽമറ്റ് ധരിക്കുന്നില്ല

കോവിഡിന്റെ കാര്യത്തിൽ നിയമം കർക്കശമാകുമ്പോഴും ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്.
ഇപ്പോൾ മാസ്ക്ക് ധരിക്കാത്തതിന്റെ പേരിലാണ് പോലീസ് കൂടുതലും നടപടി സ്വീകരിക്കുന്നത്.
എന്നാൽ, ഹെൽമറ്റ് ധരിക്കാതെ സഞ്ചരിക്കുന്നവർ നിത്യവും അപകടത്തിൽ പെടുന്നത് സർവ്വസാധാരണമായിരിക്കുകയാണ്.

മാസ്ക്ക് വന്നപ്പോൾ ഹെൽമറ്റ് മറന്നു

ഒരു പക്ഷേ, കോവിഡിനെ പോലെ തന്നെ വാഹന സഞ്ചാരികളുടെ കാര്യത്തിലും നിയമം കർക്കശമാക്കേണ്ടതാണ്.

മാസ്ക്ക് ധരിക്കാത്തതിന്റെ പേരിൽ ശിക്ഷാനടപടികൾ സ്വീകരിക്കുമ്പോൾ, ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരെ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും പോലീസും ഇപ്പോൾ വേണ്ട രീതിയിൽ ശ്രദ്ധിച്ചു കാണുന്നില്ല.
കോവിഡിനെ പോലെ തന്നെ ഇരുചക്ര വാഹന യാത്രക്കാരിലെ ഹെൽമറ്റ് ധരിക്കാതെയുള്ള രീതിയിലും കർശനമായ നടപടി സ്വകരിക്കേണ്ടതാണ്.
ഇന്ന് ഏറിയ ഭാഗം ഇരുചക്ര വാഹന യാത്രക്കാരും ഹെൽമറ്റ് ധരിച്ച് കാണുന്നില്ല.
അതുകൊണ്ടു തന്നെ ഒരു വാഹനം അപകടത്തിൽ പെടുമ്പോൾ, പലപ്പോഴും തലയ്ക്ക് ക്ഷതമേറ്റ് കൂടുതൽ സങ്കീർണ്ണമാകുകയാണ്.

ഇങ്ങനെ പോയാൽ എങ്ങനെ?

ഓണക്കാലമായതോടെ കോവിഡിനെ വകവെയ്ക്കാതെയുള്ള രീതിയിലുള്ള പ്രവണതകളാണ് യഥാർത്ഥമായി കണ്ടുവരുന്നത്.
നിരത്തിൽ ഇറങ്ങുന്നവരിൽ കൂടുതൽ പേരും അത്യാവശ്യത്തിന് ഇറങ്ങുന്നവരല്ല.
പ്രത്യേകിച്ചും യുവാക്കളിൽ ഏറിയ പേരും.
സമൂഹ അകലം പാലിക്കുന്നതിൽ പോലും ഒരു നിയന്ത്രണവും കാണുന്നില്ല.
ബന്ധപ്പെട്ടവർ അടിയന്തിരമായി നടപടി സ്വീകരിക്കേണ്ടതാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments