26.6 C
Kollam
Tuesday, December 10, 2024
HomeMost Viewedകേരളത്തിൽ മ‍ഴ ശക്തമാകും ; യെല്ലോ അലർട്ട് ഒൻപത് ജില്ലകളിൽ

കേരളത്തിൽ മ‍ഴ ശക്തമാകും ; യെല്ലോ അലർട്ട് ഒൻപത് ജില്ലകളിൽ

കേരളത്തിൽ വരുന്ന മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
നാളെ സംസ്ഥാനത്തൊട്ടാകെ ശക്തമായ മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം,ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-കർണാടക തീരത്തെ ന്യൂനമർദ്ദ പാർത്തിയും, ഒഡീഷ-ആന്ധ്രാ തീരത്തെ ചക്രവാതചുഴിയുമാണ് ഇപ്പോൾ കാലവർഷം സജീവമാകാൻ കാരണം. മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

- Advertisment -

Most Popular

- Advertisement -

Recent Comments