25.8 C
Kollam
Saturday, December 14, 2024
HomeMost Viewedസിനിമ നിര്‍മാതാവുo പാചകവിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

സിനിമ നിര്‍മാതാവുo പാചകവിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

സിനിമ നിര്‍മാതാവുo പ്രശസ്ത പാചകവിദഗ്ധനുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരിക അവയവങ്ങളില്‍ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പാണ് നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. നഷ്‌‌വ ഏകമകളാണ്‌. നിരവധി ഹിറ്റ് സിനിമകളുടെ നിര്‍മാതാവാണ് നൗഷാദ്. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. ടെലിവിഷന്‍ ചാനലുകളില്‍ കുക്കറി ഷോകളുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടിരുന്നു.
തിരുവല്ല സ്വദേശിയായ നൗഷാദ് ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കിയ ശേഷം പാചക രംഗത്ത് ചുവടുറപ്പിച്ചു. തുടര്‍ന്ന് ‘നൗഷാദ് ദ ബിഗ് ഷെഫ്’ എന്ന റസ്റ്ററന്റ് ശൃംഘല തുടങ്ങി. നൗഷാദിന്റെ പിതാവ് തിരുവല്ലയില്‍ കേറ്ററിങ് സര്‍വീസ് നടത്തിയിരുന്നു. പിതാവില്‍ നിന്നാണ് പാചകത്തോടുള്ള താല്‍പര്യം ലഭിച്ചത്. ഉദര സംബന്ധമായ രോഗത്തിനു മൂന്നു വര്‍ഷം മുന്‍പ് നൗഷാദ് ചികിത്സ തേടിയിരുന്നു. ഒരു വര്‍ഷത്തിലേറെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ നട്ടെല്ലിനുണ്ടായ തകരാറിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. പിന്നീടാണ് തിരുവല്ല സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments