ആ താരം മാഞ്ഞു. ഋഷി കപൂർ ഇനി ഓർമ്മയിൽ മാത്രം!

18

പ്രശസ്ത ബോളിവിഡ് താരവും നടനും നിർമ്മാതാവും സംവിധായകനുമായ ഋഷി കപൂർ അന്തരിച്ചു. 67 വയസായിരുന്നു. അർബുദത്തെ തുടർന്ന് മുംബൈയിലെ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. 2018 – ൽ അർബുദം സ്ഥിരീകരിച്ചു. തുടർന്ന് യുഎസിൽ അർബുദ ചികിത്സയിലായിരുന്നു. കഴിഞ്ഞ സെപ്തംബറിൽ മടങ്ങിയെത്തി. ഡൽഹിയിൽ ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കുമ്പോൾ അണുബാധയുണ്ടായി. തുടർന്ന് ആശുപത്രിയിലാക്കി. അസുഖം ഭേദമായതോടെ മുംബൈയിലേക്ക് മടങ്ങിയെത്തി. പിന്നാലെ വൈറൽ പനി ബാധിച്ചു. ആശുപത്രിയിലായ അദ്ദേഹം സുഖംപ്രാപിച്ച് ആശുപത്രി വിട്ടിരുന്നു. “ദി ഇന്റേൺ ” എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കിൽ ദീപിക പദുക്കോണിന്റെ കൂടെ അഭിനയിക്കാനിരിക്കുകയായിരുന്നു.
ഋഷി കപൂർ അടുത്ത കാലത്ത് അഭിനയിച്ചത് ജീത്തു ജോസഫ് സംവിധാനം ചെയ്ത ബോളിവുഡ് ത്രില്ലർ ചിത്രമായ “ദി ബോഡി ” യിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here