27 C
Kollam
Saturday, May 25, 2024
HomeRegionalCulturalകേരള സംസ്ഥാന സ്കൂൾ കലോത്സവം 2024; കൊല്ലം ഉത്സവ ലഹരിയിൽ

കേരള സംസ്ഥാന സ്കൂൾ കലോത്സവം 2024; കൊല്ലം ഉത്സവ ലഹരിയിൽ

നീണ്ട ഒരു കാത്തിരിപ്പിന് ശേഷമാണ് കൊല്ലത്ത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് 2024 ൽ വേദിയായത്. 4 മുതൽ 8 വരെയാണ്. 24 വേദികൾ. കൗമാരക്കാരുടെ കലാവിരുതിന്റെയും സർഗ്ഗാത്മകതയുടെയും മാറ്റുരയ്ക്കുന്ന ഭാവ പകർച്ചകൾ.

കൊല്ലത്തിന് ഈ ദിവസങ്ങൾ അഭിമാനത്തിന്റെയും ദൃശ്യചാരുതയുടെയും അനിർവചനീയ നിമിഷങ്ങൾ സാക്ഷ്യം വഹിക്കാൻ വേദി പകർന്നാടിയ നിമിഷങ്ങൾ. കൊല്ലത്തിന്റെ ചരിത്രം മറ്റു ജില്ലകളിൽ നിന്നും പല കാര്യങ്ങളിലും വിഭിന്നവും വേറിട്ടതുമാകുന്നു. ആട്ടവിളക്കിന്റെയും ചരിത്ര വിസ്മയങ്ങളുടെയും ഈറ്റില്ലമായി കൊല്ലം അറിയപ്പെടുന്നു.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കം ഇക്കുറി കൊല്ലത്തെത്തുമ്പോൾ, കൊല്ലത്തിനും ജനങ്ങൾക്കും വന്ന വൈകാരിക ഭാവം എത്ര പറഞ്ഞാലും മതിയാവാത്തതാണ്. കേരളത്തിന്റെ തനിമയുടെ, സംസ്ക്കാരത്തിന്റെ ശീലുകൾ രംഗവേദികളിൽ കൗമാരക്കാർ അവതരിപ്പിച്ചപ്പോൾ കാണികളെ ത്രസിപ്പിക്കുകയും ഹരം കൊള്ളിക്കുന്നതുമായി. സാംസ്ക്കാരിക, വ്യാപാര ബന്ധങ്ങളുടെ ഐതിഹാസിക ചരിത്രവും ശിരസുയർത്തി നില്ക്കുന്ന ധാരാളം കഥകൾ കൊല്ലത്തിന് അവകാശപ്പെട്ടതാണ്. 24 വേദികൾക്ക് നല്കിയിരിക്കുന്ന പേരുകൾ തന്നെ കൊല്ലത്തിന് എന്നും അഭിമാനാർഹരായിട്ടുള്ളവരുടെ ഓർമ്മ സാക്ഷ്യമാണ്.

കലയുടെ ഉത്തുംഗതയിൽ സ്ഥാനം പിടിച്ചിട്ടുളളവർ. ഓ എൻ വി , ഒ മാധവൻ, ഭരത് മുരളി, ജയൻ, ലളിതാംബിക അന്തർജനം, തിരുനല്ലൂർ കരുണാകരൻ, കോട്ടാത്തല ശ്രീധരൻ നായർ, വി സാംബശിവൻ, ചവറ പാറുക്കുട്ടി, തേവർ തോട്ടം സുകുമാരൻ, പി ബാലചന്ദ്രൻ, അഴകത്ത് പത്മനാഭൻ, അച്ചാണി രവി, ജി ദേവരാജൻ ,രവീന്ദ്രൻ മാഷ് , കാക്കനാടൻ, ഗീഥാ സലാം, വിനയചന്ദ്രൻ, ഡോ. വയലാ വാസുദേവൻ പിള്ള, കൊല്ലം ശരത്, കുണ്ടറ ജോണി, കെ പി അപ്പൻ, പന്മന രാമചന്ദ്രൻ നായർ, ശൂരനാട് കുഞ്ഞിൻ പിള്ള എന്നീ മഹാ രഥൻമാർ കൊല്ലത്തിന്റെ മഹത്തര ജന്മങ്ങളിൽ സ്മൃതി കേന്ദ്രങ്ങളായി പേരുകൾ നല്കിയിരിക്കുന്നു. അനശ്വരതയുടെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് ഇവിടെ ചൈതന്യമാക്കിയിരിക്കുന്നത്.

ഏതു കാര്യത്തിനും ഒരിക്കലും അല്പമെങ്കിലും ഭംഗമില്ലാതെ പൂർത്തീകരിക്കാനാവില്ല. ചില അപകതകൾ ഒഴിച്ചാൽ അറുപത്തിരണ്ടാമത് കലോത്സവം വിജയത്തിന്റെ പരമോന്നതയിലായിരുന്നു. മീഡിയാ വൃന്ദങ്ങൾക്ക് അവർ വിചാരിച്ച പോലെ ശുഭപ്രതീക്ഷയിൽ എത്താനായില്ലെന്നത് ഒരു വാസ്തവമാണ്. അവർ കഥയ്ക്ക് വേണ്ടി കഥയുണ്ടാക്കി. കേരള നടനം അവതരിപ്പിക്കാനെത്തിയ ഒരു മൽസരാർത്ഥി പെൺകുട്ടി സിഡി മറന്നതായി കെട്ടിചമച്ച ഒരു വാർത്തയും ഒരു ഓൺലൈൻ ചാനലും പടച്ചുണ്ടാക്കി. അത് നിമിഷ നേരം കൊണ്ട് വൈറലാകുകയും ചെയ്തു. ജേർണലിസത്തിന്റെ എത്തിക്സ് പോലും മറന്നു കൊണ്ടുള്ള കോപ്രായങ്ങൾ.

ഏതായാലും സ്ക്കൂൾ കലോത്സവം അവസാനിക്കുമ്പോൾ മീഡിയാ കോ-ഓപ്പറേറ്റീവിന് ഒന്നേ പറയാനുള്ളു. ഏത് രംഗത്തും മത്സരം ആവശ്യമാണ്. അതിനെ ദൃഷ്ടലാക്കോടെ കാണരുത്. സ്ക്കൂൾ കലോത്സവം നല്ല വിജയ പ്രതീക്ഷയാണ് നല്കിയത്. അതിന് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ ഡിപ്പാർട്ട്മെന്റുകളും ഒരുപോലെ പ്രശംസയർഹിക്കുന്നു. പ്രത്യേകിച്ചും മീഡിയാ വിഭാഗം.

- Advertisment -

Most Popular

- Advertisement -

Recent Comments