27.8 C
Kollam
Thursday, April 25, 2024
HomeNewsകൊല്ലത്തിന്റെ പ്രൗഢി ഇനിയെങ്കിലും വീണ്ടെടുക്കാൻ പരിശ്രമിക്കേണ്ടതുണ്ട് ; ലോക ഭൂപടത്തിൽ കൊല്ലത്തിന് പ്രത്യേക സ്ഥാനമാണുള്ളത്

കൊല്ലത്തിന്റെ പ്രൗഢി ഇനിയെങ്കിലും വീണ്ടെടുക്കാൻ പരിശ്രമിക്കേണ്ടതുണ്ട് ; ലോക ഭൂപടത്തിൽ കൊല്ലത്തിന് പ്രത്യേക സ്ഥാനമാണുള്ളത്

അഷ്ടമുടിക്കായൽ കൊല്ലത്തിന്റെ വരദാനമാണ്.
കായലുകളുടെ റാണിയാണ്.
ഓരോ ദിവസം കഴിയുന്തോറും കായലിന്റെ വിസ്തൃതി കുറഞ്ഞുവരുന്നു.
മാലിന്യങ്ങൾ നിറയുന്നു.
അഷ്ടമുടിക്കായലിന് ദേശീയ പ്രാധാന്യമാണുള്ളത്. പക്ഷേ, വികസന പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലും.
ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിൽ ഏറ്റവും പ്രാധാന്യം അഷ്ടമുടിക്കായലിനുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കാം. പക്ഷേ, അതിന്റെ വികസനം വഴിമുട്ടി നില്ക്കുകയാണ്.

കൊല്ലം ബോട്ടുജട്ടിയിലും വികസനങ്ങൾ വേണ്ടത്ര പര്യാപ്തമല്ല. ആവശ്യത്തിനുള്ള യാത്രാബോട്ടുകളും ഇല്ല. ഉള്ളതു തന്നെ പലതും കണ്ടം ചെയ്യേണ്ടതാണ്.

ഒരു ഡസ്സനിൽ പരം സ്വകാര്യ ഹൗസ് ബോട്ടുകൾ കൊല്ലത്ത് ഉണ്ടെങ്കിലും അഷ്ടമുടിക്കായലിന്റെ ശോചനീയാവസ്ഥ വിനോദ സഞ്ചാരികളെ മന:മടുപ്പിക്കുന്നു.
ഡിടിപിസി യുടെ ബോട്ടുകളും വേണ്ടത്ര കാര്യക്ഷമമല്ല.

ആശ്രാമത്തെ കുട്ടികളുടെ പാർക്കും ട്രാഫിക്ക് പാർക്കും വളരെ ദയനീയ അവസ്ഥയിലാണ്.
അവയോട് നീതി പുലർത്താൻ ബന്ധപ്പെട്ടവർക്ക് ആവുന്നില്ല.

വിശാലമായ ആശ്രാമം മൈതാനം നഗരവാസികളുടെ ഹൃദയ സ്പന്ദമാണ്.
അത് ഇപ്പോഴും നാഥനില്ലാത്ത അവസ്ഥയിലാണ്.
വികസനത്തിന്റെ പേരിൽ എന്തൊക്കെയോ നടക്കുന്നെങ്കിലും പ്രവർത്തനങ്ങൾ ആശ്വാസകരമല്ല.

ജലഗതാഗതത്തിന് ഒരു കാലത്ത് കൊല്ലം തോട് ആവേശമായിരുന്നു. ദേശീയ ജലപാതയുടെ ഭാഗമായി അതിനെ അംഗീകരിച്ചെങ്കിലും തോടിന്റെ വർഷങ്ങളായുള്ള അവസ്ഥ വളരെ ദയനീയമാണ്.
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നെങ്കിലും ഒച്ചെഴയുന്ന വേഗത്തിലാണ്.

ആശ്വസിക്കാനായി കൊല്ലത്തിന് കുറെ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും ഉണ്ട്.

സാമ്പത്തിക മേഖലയിലെ അഭിവൃദ്ധിയുടെ ചിത്രം മങ്ങി നില്ക്കുകയാണ്.
അതിലെ ഗ്രാഫിന്റെ അനുപാതം ഉയർന്ന് കാണുന്നില്ല.

കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം കൊല്ലമായിരുന്നെങ്കിലും ആ പദവി ഇപ്പോൾ അന്യമായി.
വ്യവസായം തമിഴ് നാട്ടിലേക്ക് പോവുകയോ ആണ്ടിൽ വളരെ കുറച്ച് ദിവസങ്ങളിൽ മാത്രം ജോലി നടക്കുന്ന സ്ഥലങ്ങളായി ഫാക്ടറികൾ മാറ്റപ്പെടുകയോ ചെയ്തു.
സ്വകാര്യ കശുവണ്ടി ഫാക്ടറികളുടെ പ്രവർത്തനം തീർത്തും അന്യാധീനമായി.

വ്യാപാര മേഖലകൾ പൊതുവെ തകർച്ചയിലാണ്. എണ്ണത്തിൽ കൂടുതൽ ഉണ്ടെങ്കിലും സമീപ താലൂക്കുകളിലെ വ്യാപാര സ്ഥാപനങ്ങൾ അവയെ പ്രതിബന്ധമാക്കുന്നു.
മറ്റ് പരമ്പരാഗത വ്യവസായങ്ങൾ എല്ലാം തകർന്ന് കഴിഞ്ഞു.
കൊല്ലത്തിന്റെ ചരിത്രാവശിഷ്ടങ്ങളും പൈതൃകങ്ങളും സംരക്ഷിക്കാനുള്ള ശ്രമങ്ങളും കാര്യമായി നടക്കുന്നില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments