27.3 C
Kollam
Saturday, December 7, 2024
HomeNewsCrimeമോഷണ കുറ്റം; 26കാരനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് തല്ലിക്കൊന്നു

മോഷണ കുറ്റം; 26കാരനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് തല്ലിക്കൊന്നു

വാഹനങ്ങളുടെ ബാറ്ററിയും വീലുകളും മോഷ്ടിച്ച യുവാവിനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ സിര്‍ക വില്ലേജിലാണ് ഞെട്ടിക്കുന്ന സംഭവം . മുബാറക് ഖാനെന്ന 26 ുകാരനായ മുസ്ലിം യുവാവിനെയാണ് ഞായറാഴ്ച പുലര്‍ച്ചെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.

നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ നിന്നും ഇയാള്‍ ബാറ്ററിയും വീലും മോഷ്ടിക്കുന്നത് കൈയോടെ പിടികൂടിയാണ് നാട്ടുകാര്‍ മര്‍ദ്ദനം തുടങ്ങിയത്. മുബാറകിന്റെ പക്കല്‍ നിന്നും ബൈക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതായും നാട്ടുകാര്‍ ആരോപിക്കുന്നു. സംശയം തോന്നിയ ഇവര്‍ ഇയാളെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു . സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മുബാറക് ഖാന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് മൃതദേഹം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. മുബാറക് ഖാന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും റാഞ്ചി പോലീസ് സൂപ്രണ്ട് നൗഷാദ് ആലം പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments