27.9 C
Kollam
Sunday, December 8, 2024
HomeNewsCrimeക്വാറിയില്‍ കണ്ടെത്തിയ മൃതദേഹം ഫര്‍ഹത്തിന്റേത് ; കൊലപ്പെടുത്തിയ ശേഷം സുബീറയെ മണ്ണിട്ടു മൂടിയ അൻവർ തിരച്ചിൽ...

ക്വാറിയില്‍ കണ്ടെത്തിയ മൃതദേഹം ഫര്‍ഹത്തിന്റേത് ; കൊലപ്പെടുത്തിയ ശേഷം സുബീറയെ മണ്ണിട്ടു മൂടിയ അൻവർ തിരച്ചിൽ നടത്താനും പൊലീസിനൊപ്പം നിന്നു

വളാഞ്ചേരിയിലെ ചെങ്കല്‍ക്വാറിയില്‍ കണ്ടെത്തിയ മൃതദേഹം കഴിഞ്ഞ മാസം കാണാതായ സുബീറ ഫര്‍ഹത്തിന്റേതാണ് എന്ന് പോലീസ് സ്ഥിരീകരിച്ചു . സംഭവത്തില്‍  അല്‍വാസിയായ വരിക്കോടന്‍ അന്‍വറിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വളാഞ്ചേരി വെട്ടിച്ചിറയിൽ 21കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അൻവർ പൊലീസിനെ തെളിവ് കണ്ടെത്തുന്നതിൽ നിന്നും വഴി തെറ്റിക്കാൻ ശ്രമിച്ചത് പലതവണ. മാര്‍ച്ച് 10നാണ് സുബീറ ഫര്‍ഹത്ത് പതിവ് പോലെ ജോലിക്ക് പുറപ്പെട്ട ശേഷം കാണാതായത്. വീടിനടുത്ത സിസിടിവി ദൃശ്യത്തില്‍ സുബീറ നടന്നുപോകുന്നത് പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ജോലി ചെയ്യുന്ന വെട്ടിച്ചിറയിലെ ക്ലിനിക്കില്‍ എത്തിയില്ല. സുബീറയുടെ ഫോണ്‍ ലൊക്കേഷന്‍ വീടിന് സമീപത്ത് തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഈ പ്രദേശം കേന്ദ്രമായിട്ട് തന്നെയാണ് പോലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ കൂടുതല്‍ പോലീസുകാര്‍ ഉള്‍പ്പെടുന്ന സംഘത്തെ ജില്ലാ പോലീസ് മേധാവി നിയോഗിച്ചിരുന്നു.
സുബീറ ഫര്‍ഹത്ത് പതിവായി പോകുന്ന സമയം ശ്രദ്ധിച്ചിരുന്നതായി   പോലീസ് പറഞ്ഞു . സംഭവ ദിവസം യുവതിയെ മുഖം പൊത്തി പൊന്തക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവത്രെ.  ഇക്കാര്യം പ്രതി സമ്മതിച്ചു എന്നാണ് പോലീസ് പറയുന്നത്. മൂന്ന് പവന്‍ സ്വര്‍ണം കൈക്കലാക്കിയ ശേഷം മൃതദേഹം കുഴിച്ചിട്ടു.
ചൊവ്വാഴ്ച വൈകീട്ടാണ് ക്വാറിയില്‍ മണ്ണ് ഇളകിയ നിലയില്‍ നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് പോലീസെത്തി ഇവിടെ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ക്വാറിയും പരിസരവും പോലീസ് കാവലിലാണിപ്പോള്‍. മൃതദേഹ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. പ്രതിയെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിലാണ്. കുറച്ച് ദിവസമായി അന്‍വര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു . ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോള്‍ ഇവിടെ തിരയേണ്ട എന്ന് അന്‍വര്‍ പറഞ്ഞുവത്രെ. ആ ഭാഗത്ത് തിരഞ്ഞപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ അന്‍വര്‍ കുടുങ്ങുകയും കാര്യങ്ങള്‍ പോലീസിനോട് വിശദീകരിക്കുകയുമായിരുന്നു എന്നാണ് വിവരം.
- Advertisment -

Most Popular

- Advertisement -

Recent Comments