HomeMost Viewedമുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ; കെ.എം ഹംസക്കുഞ്ഞ് അന്തരിച്ചു

മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ; കെ.എം ഹംസക്കുഞ്ഞ് അന്തരിച്ചു

മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കെ.എം ഹംസക്കുഞ്ഞ് (84) അന്തരിച്ചു. ഏഴാം നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ഹംസക്കുഞ്ഞ് കൊച്ചി മുന്‍ മേയറുമായിരുന്നു. മട്ടാഞ്ചേരിയെ പ്രതിനിധീകരിച്ചാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് എസ്ആര്‍എം റോഡിലെ വസതിയില്‍ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച തോട്ടത്തുംപടി പള്ളിയില്‍.
തൊഴിലാളി യൂണിയനുകളിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ ഹംസക്കുഞ്ഞ് കൊച്ചി മുനിസിപ്പാലിറ്റിയിലേക്കും കോര്‍പ്പറേഷനുകളിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments