26.1 C
Kollam
Tuesday, September 17, 2024
HomeEntertainmentCelebritiesതമിഴ് സിനിമാ ലോകത്തെയും ആരാധകരെയും കണ്ണീരിലാഴ്ത്തി ; നടൻ വിവേക് യാത്രയായി

തമിഴ് സിനിമാ ലോകത്തെയും ആരാധകരെയും കണ്ണീരിലാഴ്ത്തി ; നടൻ വിവേക് യാത്രയായി

പ്രാർത്ഥനകൾ വിഫലമായി നടൻ വിവേക് അന്തരിച്ചു.59 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 4.35 ന് ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥലായ നടനെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുകയായിരുന്നു. തുടർന്ന് പുലർച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു.
വിവേകിന്‍റെ ആരോഗ്യനില അതീവഗുരുതരമാണെന്നായിരുന്നു ഇന്നലെ രാത്രി വന്ന മെഡിക്കൽ ബുള്ളറ്റിനും വ്യക്തമാക്കിയിരുന്നത്. യന്ത്രങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വിവേക് കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. കൊവിഡ് വാക്സിൻ എടുത്തത് കൊണ്ടല്ല ഇത് സംഭവിച്ചതെന്നു ആശുപത്രിവൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. കൂടാതെ നടന് കൊവിഡ് ബാധയില്ലെന്നും ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. വിവേകിന്‍റെ ഇടത് ആർട്ടെറിയിൽ രക്തം കട്ടപിടിച്ചതാണ് ഹൃദയാഘാതമുണ്ടാകാൻ കാരണമെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു.
 1961 നവംബർ 19 ന് തൂത്തുക്കുടി കോവിൽപട്ടിയിലാണ് വിവേക് ജനിച്ചത്. മധുരയിലെ അമേരിക്കൻ കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടി. ചെന്നൈയിൽ ജോലി ചെയ്യവെയാണ് അദ്ദേഹം സിനിമയിൽ എത്തുന്നത്. പ്രമുഖ സംവിധായകൻ കെ ബാലചന്ദ്രന്റെ തിരക്കഥ രചനയിൽ സഹായായിട്ടായിരുന്നു ആദ്യം സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീട് 1987 ൽ ബാലചന്ദ്രന്റെ തന്നെ ചിത്രമായ മനതിൽ ഉരുതി എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിൽ എത്തി. അർഥങ്കൾ, ഒരുവീട് ഇരുവാസ തുടങ്ങിയ ബാലചന്ദ്രൻ ചിത്രങ്ങളിൽ വിവേക് അഭിനയിച്ചിരുന്നു.
 1990 കളോടെ വിവേക് തമിഴ് സിനിമയുടെ പ്രധാന ഘടകമായി മാറുകയായിരുന്നു. അതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായ രീതിയിലായിരുന്നു വിവേകിന്റെ തമാശകൾ. സമൂഹത്തിൽ കണ്ടു വന്നിരുന്ന അനീതികൾക്കെതിരെ കേമഡിയിലൂടെ വിമർശിച്ച നടൻ സിനിമയ്ക്ക് അകത്ത് മാത്രമല്ല പുറത്തും ആരാധകരെ നേടുകയായിരുന്നു. 90 കളിൽ തുടർച്ചയായി ഹിറ്റുകൾ സമ്മാനിച്ച നടൻ രജനികാന്ത്, വിജയ്, വിക്രം, സൂര്യ, അജിത്ത് ,ധനുഷ് തുടങ്ങിയവരുടെ ചിത്രത്തിൽ നിറസാന്നിധ്യമായിരുന്നു.50 ലേറ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
സിനിമയിൽ സജീവമായിരിക്കവെയാണ നടന്റെ വിയോഗം. വിജയ് ചിത്രമായ ബിഗിലാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന വിവേകിന്റെ ചിത്രം. വിക്കി ഡോണറിന്റെ തമിഴ് പതിപ്പായ ധരള പ്രഭു , ഇന്ത്യൻ 2 എന്നിവായണ് ഇനി പുറത്തു വരാനുള്ള നടന്റെ ചിത്രങ്ങൾ. അഭിനേതാവ് എന്നതിൽ ഉപരി ടെലിവിഷൻ അവതാരകനായും വിവേക് മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം, രജനികാന്ത് അടക്കമുള്ള പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. നിരവധി പുരസ്കാരങ്ങ നടന് ലഭിച്ചിട്ടുണ്ട്.
- Advertisment -

Most Popular

- Advertisement -

Recent Comments