27.1 C
Kollam
Tuesday, October 1, 2024
HomeEntertainmentCelebritiesരജനികാന്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞു : ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർ

രജനികാന്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞു : ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർ

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ രജനികാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. തലവേദനയെ തുടർന്ന് ഇന്നലെയാണ് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ രജനികാന്തിനെ പ്രവേശിപ്പിച്ചത്. രജനികാന്തിനെ പരിശോധിച്ച ഡോക്ടർമാർ അദ്ദേഹത്തെ കരോറ്റിഡ് ആർട്ടറി റിവാസ്‌കുലറൈസേഷന് വിധേയനാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. കാവേരി ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം അദ്ദേഹം ആശുപത്രി വിടും. എംആർഐ സ്‌കാനിങ്ങിൽ രക്തക്കുഴലുകൾക്ക് നേരിയ പ്രശ്‌നം കണ്ടെത്തിയതോടെയാണ് നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ശസ്ത്രക്രിയ വിജയകരമായെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments