29.4 C
Kollam
Sunday, June 4, 2023
HomeMost Viewedമങ്കി പോക്സ് ലക്ഷണം; യു.കെയിൽ നിന്നെത്തിയ ഏഴ് വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മങ്കി പോക്സ് ലക്ഷണം; യു.കെയിൽ നിന്നെത്തിയ ഏഴ് വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കണ്ണൂര്‍ കാരിയായ ഏഴ് വയസുകാരിയെ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി യുകെയിൽ നിന്നും എത്തിയ കുട്ടിയിൽ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചു.

കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു. കുട്ടിയായതിനാൽ പ്രത്യേക ശ്രദ്ധയോടെയാണ് പരിചരിക്കുന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments