ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിലായി. മോശം ആരോഗ്യസ്ഥിതിയെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം ആദ്യം ശസ്ത്രക്രിയക്കായി പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നേരത്തെ വൻകുടലിലെ മുഴ നീക്കം ചെയ്യാനാണ് പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. തൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു എന്നും ഇപ്പോൾ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നും അദ്ദേഹം തന്നെ അറിയിച്ചു.