25.6 C
Kollam
Wednesday, September 18, 2024
HomeLifestyleHealth & Fitnessകോവിഡ് കേസുകള്‍ വീണ്ടും കൂടുന്നു ; രാജ്യo ആശങ്കയിൽ

കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നു ; രാജ്യo ആശങ്കയിൽ

കോവിഡ് കേസുകളിൽ രാജ്യത്ത് വീണ്ടും വർദ്ധനവ് റിപ്പോർട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 35,662 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
3,40,639 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ തുടരുന്നത്. കഴിഞ്ഞ ദിവസം 33,798 പേർ രോഗമുക്തി നേടി. തുടർച്ചയായ 19-ാം ദിവസവും രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയായി റിപ്പോർട്ട്‌ ചെയ്തു. രാജ്യത്ത് രണ്ടര കോടി വാക്‌സിൻ ഡോസുകളാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്. ഇതോടെ ലോകത്ത് പ്രതിദിനം ഏറ്റവും കൂടുതൽ കൊവിഡ് ഡോസ് വാക്‌സിൻ നൽകിയ രാജ്യമായി ഇന്ത്യ മാറി.

- Advertisment -

Most Popular

- Advertisement -

Recent Comments