26.5 C
Kollam
Saturday, July 27, 2024
HomeMost Viewedസി പി ഐ നേതാവ് എം എസ് രാജേന്ദ്രൻ അന്തരിച്ചു

സി പി ഐ നേതാവ് എം എസ് രാജേന്ദ്രൻ അന്തരിച്ചു

മുതിർന്ന സി പി ഐ നേതാവ് എം എസ് രാജേന്ദ്രൻ അന്തരിച്ചു. 91 വയസ്സായിരുന്നു. പുലർച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സി. പി ഐ സംസ്ഥാന കൗൺസിൽ അംഗവും ജനയുഗം ദിനപത്രത്തിൻ്റെ മുൻ പത്രാധിപനുമാണ്. കൺട്രോൾ കമ്മീഷൻ അംഗം , നവയുഗം പത്രാധിപർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. സംസ്കാരം വൈകിട്ട് പിറവത്തെ വീട്ടുവളപ്പിൽ നടക്കും. 1931 നവംബർ 13 ന് ശങ്കരപ്പിള്ളയുടെയും അമ്മുക്കുട്ടിയുടെയും രണ്ടാമത്തെ മകനായി പിറവത്താണ് ജനിച്ചത്. സ്കൂൾ പഠനത്തിന് ശേഷം ആലുവ യുസി കോളജിൽ വിദ്യാർത്ഥിയായിരിക്കേയാണ് വിദ്യാർത്ഥി ഫെഡറേഷനുമായും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും ബന്ധപ്പെടുന്നത്. തുടർന്ന് കോളജിൽനിന്ന് പുറത്താക്കപ്പെട്ടു.
1949ൽ ഇന്റർമീഡിയറ്റ് വിദ്യാർത്ഥിയായി തിരുവനന്തപുരത്തെത്തി. അവിടെ തിരുവിതാംകൂർ വിദ്യാർത്ഥി യൂണിയന്റെ ഭാഗമാവുകയും തുടർന്ന് രൂപീകൃതമായ തിരു-കൊച്ചി വിദ്യാർത്ഥി ഫെഡറേഷൻ സെക്രട്ടറിയാകുകയും ചെയ്തു.

- Advertisment -

Most Popular

- Advertisement -

Recent Comments