25.6 C
Kollam
Wednesday, September 18, 2024
HomeBusinessവിലയിൽ മാറ്റമില്ലാതെ പെട്രോളും ഡീസലും ; വരും കാലങ്ങളിൽ വിലകുറഞ്ഞേക്കാമെന്നു വിദഗ്ദ്ധർ

വിലയിൽ മാറ്റമില്ലാതെ പെട്രോളും ഡീസലും ; വരും കാലങ്ങളിൽ വിലകുറഞ്ഞേക്കാമെന്നു വിദഗ്ദ്ധർ

രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്നും മാറ്റമില്ല. പതിനഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ഇന്ധനവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമുള്ള രണ്ട് ദിവസവും വിലയിൽ മാറ്റമില്ലാതെയാണ് രാജ്യത്ത് ഇന്ധന വിൽപ്പന. ഏപ്രിൽ 15നുണ്ടായ മാറ്റത്തിൽ പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് ലിറ്ററിൽ കുറഞ്ഞത്. നിലവിൽ കേരളത്തിൽ ഒരു ലിറ്റർ ഡീസലിന് വില 86.75 രൂപയും പെട്രോളിന് വില 92.28 രൂപയുമാണ് നിരക്ക്. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 28 പൈസയും ഡീസലിന് 86 രൂപ 75 പൈസയുമാണ്. കൊച്ചിയിൽ പെട്രോളിന് 90 രൂപ 56 പൈസയും ഡീസലിന് 85 രൂപ 14 പൈസയുമാണ്. ഇതോടെ ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 90.40 രൂപയായി. കഴിഞ്ഞ ദിവസം 90.56 രൂപയായിരുന്നു നിരക്ക്. ഡീസലിന് ലിറ്ററിന് 80.73 രൂപയാണ് ഇന്നത്തെ വില.
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ 14, 16 പൈസ വീതം കുറവ് വരുത്തിയത് വെറും കാട്ടിക്കൂട്ടല്‍ മാത്രമാണ് എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് എഐഎംടിസി. ലിറ്ററിന് 40 രൂപ വരെ കുറയ്ക്കാവുന്നതാണെന്നും സംഘടന അഭിപ്രായപ്പെട്ടു. പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ് വരുത്തിയത് പശ്ചിമ ബംഗാള്‍, കേരളം, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എന്നും ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
ആഭ്യന്തര വിപണിയിൽ കഴിഞ്ഞ 15 ദിവസത്തെ ക്രൂഡ് ഓയിലിന്റെ ശരാശരി വിലയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില തീരുമാനിക്കുന്നത്. ഇന്ധനവില നിർണയത്തിൽ ഡോളറിനെതിരായ രൂപയിലെ ഏറ്റക്കുറച്ചിലുകളും എണ്ണക്കമ്പനികൾ കണക്കിലെടുക്കുന്നുണ്ട്.
- Advertisment -

Most Popular

- Advertisement -

Recent Comments