29.6 C
Kollam
Thursday, March 28, 2024
HomeMost Viewed19 കാരൻ ആത്മഹത്യ ചെയ്തു ; നീറ്റ് പരീക്ഷയ്ക്ക് മുൻപ്

19 കാരൻ ആത്മഹത്യ ചെയ്തു ; നീറ്റ് പരീക്ഷയ്ക്ക് മുൻപ്

നീറ്റ്​ പരീക്ഷയ്ക്ക്​ തയാറെടുത്തിരുന്ന 19കാരനെ ആത്മഹത്യചെയ്​ത നിലയിൽ കണ്ടെത്തി. സേലത്ത് മേട്ടൂരിന്​ സമീപം ​കൂഴയ്യൂർ സ്വദേശിയായ എസ്​. ധനുഷാണ്​ മരിച്ചത്​​. പരീക്ഷയിൽ വിജയിക്കില്ലെന്ന പേടി ധനുഷിനുണ്ടായിരുന്നതായി കുടുംബം പറയുന്നു. കിടപ്പുമുറിയില്‍ നിന്നാണ് ധനുഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. നേരത്തേ രണ്ടുതവണ നീറ്റ് പരീക്ഷയെഴുതിയിരുന്ന ധനുഷിന് മെഡിക്കൽ പ്രവേശനം ലഭിച്ചിരുന്നില്ല. മൂന്നാം തവണയാണ് പരീക്ഷക്കായി അപേക്ഷിച്ചത്. മേച്ചേരി എൻജിനീയറിങ്​ കോളജായിരുന്നു പരീക്ഷ സെന്‍റർ. ധനുഷിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവാതിൽ പോലീസ് അന്വേശനം ഊർജ്ജിതമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments