നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ ബിൽ അവതരിപ്പിച്ചു.12-ാം ക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി മെഡിക്കൽ പ്രവേശനം നടത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. ഡി എം കെ മുഖ്യമന്ത്രി അവതരിപ്പിച്ച ബില്ലിനെ പ്രതിപക്ഷ കക്ഷിയായ എ ഐ എ ഡി എം കെ പിന്തുണച്ചു. എന്നാൽ നീറ്റ് പരീക്ഷയെ പേടിച്ച് ഇന്നലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിൽ ഉത്തരവാദിത്തം സർക്കാരിനാണെന്നും നീറ്റ് പരീക്ഷ റദ്ദാക്കുമെന്ന വാഗ്ദാനം ഡി എം കെ നടപ്പാക്കിയില്ലെന്നും പറഞ്ഞ് പ്രതിപക്ഷം സഭ ബഹിഷ്ക്കരിക്കുകയായിരുന്നു.