29.5 C
Kollam
Friday, April 19, 2024
HomeNewsസ്വര്‍ണ്ണം വാങ്ങുമ്പോള്‍ സൂക്ഷിക്കുക

സ്വര്‍ണ്ണം വാങ്ങുമ്പോള്‍ സൂക്ഷിക്കുക

ഇറിഡിയം കലർന്ന സ്വർണ്ണാഭരണങ്ങൾ വ്യാപകമാകുന്നു.അത് അർബുദത്തിനും അലർജിക്കും കാരണമാകുന്നതായി കണ്ടെത്തൽ.

916 ഹാൾമാർക്ക് ഡ് സ്വർണ്ണാഭരണങ്ങൾ എന്ന് മുദ്രണം ചെയ്യപ്പെട്ടവയിൽ കൂടുതലും ഇറിഡിയം കലർന്നതാണെന്ന് ശാസ്ത്രീയപരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നു. സ്വർണ്ണത്തിനോട് ഇറിഡിയം കലർത്തിയാൽ അത് എളുപ്പം കണ്ടെത്താനാവില്ല ഇത്തരം ആഭരണങ്ങൾ ഉപയോഗിക്കുന്നവരുടെ ശരീര ഭാഗങ്ങളിൽ കറുപ്പ് അനുഭവപ്പെടുകയും ചൊറിച്ചിൽ പോലുള്ള അലർജി ഉണ്ടാകുന്നതായും കാണുന്നു.

പരസ്യത്തിന്റെ പെരുമയിൽ ഉപഭോക്താവ് ഏറ്റവും നല്ല വ്യാപാര സ്ഥാപനങ്ങൾ നോക്കി സ്വർണ്ണം വാങ്ങാൻ താൽപ്പര്യപ്പെടുന്നു. നല്ല സ്വർണ്ണം വിൽക്കുന്ന സ്ഥാപനങ്ങളിൽ പണിക്കൂലിയിൽ കിഴിവ് വരുത്തുകയോ മറ്റ് ഇളവുകൾ വാഗ്ദാനം ചെയ്യുകയോ ചെയ്യാറില്ല

എണ്ണിയാൽ ഒടുങ്ങാത്ത ഫാഷനുകൾ ഇറിഡിയത്തിന്റെ അനുപാതവർദ്ധനവാണ് സൂചിപ്പിക്കുന്നത്.രാജ്യത്ത് ഉടനീളം ബ്രാഞ്ചുകൾ വർദ്ധിപ്പിക്കുന്ന സ്ഥാപനങ്ങളിലെ ആഭരണങ്ങളുടെ പ്യൂരിറ്റിയിലും ഇറിഡിയത്തിന്റെ തോത് കൂടുതലാണ്.ഇറിഡിയത്തിന് വിലക്കുറവായതിനാൽ ഇത് സ്വർണ്ണത്തോട് കലർത്തിയാൽ മാറ്റിന് കുറവു വരില്ലെന്നും പറയുന്നു. സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ ഏറ്റവും വിശ്വാസമുള്ള വ്യാപാര സ്ഥാപനങ്ങൾ കണ്ടെത്തി വാങ്ങുകയാണ് പ്രധാനം.ഇവർ കൂടുതൽ ഓഫറുകൾ വാഗ്ദാനം ചെയ്യാറില്ലെന്ന് പറയുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments