ഒരിടവേളക്ക് ശേഷം രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിക്കുന്ന നടപടികള്‍ എണ്ണക്കമ്പനികള്‍ പുനരാരംഭിച്ചു. പെട്രോളിന് 19 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടര്‍ച്ചയായി രണ്ടാം ദിനമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. പെട്രോളിന് 90.57 രൂപയും ഡീസലിന് 81 രൂപയുമാണ് ലിറ്റര്‍ വില. നേരത്തെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന നിര്‍ത്തിവെച്ചിരുന്ന വില വര്‍ധനവ് കഴിഞ്ഞ ദിവസം മുതലാണ് എണ്ണക്കമ്പനികള്‍ പുനരാരംഭിച്ചത്.