24.8 C
Kollam
Thursday, November 13, 2025
HomeMost Viewedനേഴ്‌സിംഗ് ഹോമില്‍ തീപ്പിടിത്തം; ആളപായമില്ല

നേഴ്‌സിംഗ് ഹോമില്‍ തീപ്പിടിത്തം; ആളപായമില്ല

വെസ്റ്റ് ഡല്‍ഹിയിലെ വികാസ്പുരിയിലെ യു കെ നേഴ്‌സിംഗ് ഹോമിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച്ച രാത്രി 11ഓടെയാണ് തീപിടിത്തമുണ്ടായത്. എട്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചതായി അധികൃതര്‍ അറിയിച്ചു.
നേഴ്‌സിംഗ് ഹോമില്‍ 17 കൊവിഡ് രോഗികള്‍ അടക്കം 27 രോഗികളുണ്ടായിരുന്നു. തീപിടുത്തമുണ്ടായപ്പോള്‍ തന്നെ രോഗികളെ സുരക്ഷിതരായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ആര്‍ക്കും പരുക്കില്ല.
ഒന്നാം നിലയിലെ സ്റ്റോര്‍ റൂമിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം

- Advertisment -

Most Popular

- Advertisement -

Recent Comments