26.2 C
Kollam
Tuesday, June 17, 2025
HomeNewsതൃശൂരില്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപം തീപ്പിടിത്തം; സൈക്കിള്‍ ഷോപ്പിന്റെ മൂന്നാമത്തെ നിലയിൽ

തൃശൂരില്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപം തീപ്പിടിത്തം; സൈക്കിള്‍ ഷോപ്പിന്റെ മൂന്നാമത്തെ നിലയിൽ

തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപം തീപ്പിടിത്തം. വെളിയന്നൂര്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സൈക്കിള്‍ ഷോപ്പിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ സൈക്കിളുകളും സൈക്കിള്‍ പാട്‌സുകളും സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഒട്ടേറെ സൈക്കിളുകള്‍ കത്തിനശിച്ചു.

രണ്ടാമത്തെ നിലയിലായിരുന്നു ജീവനക്കാരുണ്ടായിരുന്നത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഇവ!ര്‍ പുറത്തേക്കിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments