ചെങ്കല്‍പേട്ടില്‍ ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് രോഗികളടക്കം 11 പേര്‍ മരിച്ചു. ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് മരണങ്ങള്‍ നടന്നത്. കൊവിഡ് രോഗികള്‍ക്ക് പുറമെ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള ഏതാനും പേരും മരിച്ചു . സംഭവത്തെ തുടര്‍ന്ന് രോഗികളുടെ ബന്ധുക്കള്‍ ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധം നടത്തുകയാണ്. ജില്ലാ കളക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രദേശത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
നേരത്തെ തമിഴ്‌നാട്ടില്‍ ഒരിടത്തും ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ തലസ്ഥാനമായ ചെന്നൈയില്‍ അടക്കം പല ആശുപത്രികളിലും ഓക്‌സിജന്‍ ക്ഷാം അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ ആരോഗ്യ രംഗത്തെ ഗുരുതരാവസ്ഥയാണ് ചെങ്കല്‍പേട്ട് അപകടം തെളിയിക്കുന്നത്. അപകടത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് പരിശോധിച്ചുകൊണ്ടിരിക്കുകയാണ് .
