30.8 C
Kollam
Friday, April 19, 2024
HomeMost Viewedഓക്സിജൻ കിട്ടാതെ 20 മരണം ; രാജ്യതലസ്ഥാനം ദുരന്തഭൂമിയായിമാറി.

ഓക്സിജൻ കിട്ടാതെ 20 മരണം ; രാജ്യതലസ്ഥാനം ദുരന്തഭൂമിയായിമാറി.

ഓക്‌സിജന്‍ കിട്ടാതെ ഡൽഹിയിൽ  കൂട്ടമരണം. ദില്ലിയിലെ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ആണ് 20 രോഗികള്‍ ഓക്‌സിന്‍ കുറവ് കാരണം മരണപ്പെട്ടത്  . ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപ്രി എംഡിയായ ഡികെ ബലൂജ ഇക്കാര്യം സ്ഥിരീകരിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.. ആശുപത്രിയിലുളള 200 രോഗികളുടെ അവസ്ഥയും അപകടത്തിലാണ് എന്നാണ് ഗോള്‍ഡന്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. അരമണിക്കൂര്‍ കൂടിയുളള ഓക്‌സിജന്‍ മാത്രമാണ് അവശേഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓക്‌സിജന്‍ കുറവുള്ള  വിവരം സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ സമയം വേണമെന്ന  മറുപടിയാണ് കിട്ടിയതെന്നും  ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.
വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക്  3600 ലിറ്റര്‍ ഓക്‌സിജന്‍ ആണ് എത്തേണ്ടിയിരുന്നത്  എന്നാല്‍ ഉച്ചയ്ക്ക് 12 മണിയോടെ 1500 ലിറ്റര്‍ ഓക്‌സിജന്‍ മാത്രമാണ് ലഭിച്ചത്. 7 മണിക്കൂര്‍ ആണ് വൈകിയത് എന്നും ഡോക്ടര്‍ പറയുന്നു. വെള്ളിയാഴ്ച രാത്രിയാണ് കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെട്ടിരിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന ദില്ലി ഒരാഴ്ചയിലേറെയായി കടുത്ത ഓക്‌സിജന്‍ ക്ഷാമം ആണ് അനുഭവിക്കുന്നത്. കടുത്ത ഓക്‌സിജന്‍ ക്ഷാമം ആണ് ബത്ര ആശുപത്രിയും അഭിമുഖീകരിച്ചിരുന്നത്. ഓക്‌സിജന്‍ സ്‌റ്റോക്ക് തീരെ ഇല്ലാതിരുന്ന ആശുപത്രിയില്‍ രാവിലെ 9.30തോടെ ദില്ലി സര്‍ക്കാര്‍ ഓക്‌സിജന്‍ എത്തിച്ചിട്ടുണ്ട്.
- Advertisment -

Most Popular

- Advertisement -

Recent Comments