28.5 C
Kollam
Monday, December 9, 2024
HomeLifestyleHealth & Fitnessയു.എസിന്റെ മെഡിക്കൽ സഹായം ; ഡല്‍ഹിയില്‍ പറന്നിറങ്ങി

യു.എസിന്റെ മെഡിക്കൽ സഹായം ; ഡല്‍ഹിയില്‍ പറന്നിറങ്ങി

കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഇന്ത്യക്കുള്ള യുഎസിന്റെ മെഡിക്കല്‍ സഹായവുമായി ആദ്യ വിമാനം ഡല്‍ഹിയിലെത്തി. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍, ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍, പിപിഇ-വാക്‌സിന്‍ നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍, ദ്രുത പരിശോധന കിറ്റുകള്‍ തുടങ്ങിയവയാണ് യുഎസില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയത്. ഒരു പ്രത്യേക വിമാനം  കൂടി വെള്ളിയാഴ്ച  സഹായവുമായി ഇന്ത്യയിലെത്തും. അടുത്ത ആഴ്ച കൂടുതല്‍ വിമാനങ്ങള്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.അമേരിക്ക, ജപ്പാന്‍,

ബ്രിട്ടന്‍,റഷ്യ, ഫ്രാന്‍സ്, ജര്‍മനി, തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍,  ചൈന, ബംഗ്ലാദേശ്, ഭൂട്ടാന്‍,  തുടങ്ങിയവയാണ് ഇന്ത്യയെ സഹായിക്കാനെത്തിയ അയല്‍രാജ്യങ്ങള്‍. കഴിഞ്ഞ ദിവസം റഷ്യയില്‍നിന്ന് രണ്ടു വിമാനങ്ങളില്‍ ഓക്‌സിജന്‍ ഉത്പാദന സാമഗ്രികളും വെന്റിലേറ്ററുകളും  എത്തി. യു.എ.ഇ.യില്‍ നിന്നുള്ള സഹായങ്ങളുമെത്തി. ഫ്രാന്‍സ്  അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള സഹായങ്ങളുമായി അടുത്തദിവസങ്ങളില്‍ വിമാനങ്ങളെത്തും. ഇന്ത്യ മുന്‍തൂക്കം നല്‍കുന്നത് ഓക്‌സിജനും അതുത്പാദിപ്പിക്കാനുള്ള ഉപകരണങ്ങള്‍ക്കുമാണ് .

- Advertisment -

Most Popular

- Advertisement -

Recent Comments