റഷ്യയുടെ കൊറോണ വാക്‌സിനായ സ്പുട്‌നിക് 5 മെയ് ഒന്നിന് ഇന്ത്യയ്ക്ക് കൈമാറും. ആദ്യ ബാച്ച് വാക്‌സിനാണ് കൈമാറുന്നത്. എത്ര ഡോസുണ്ടാകുമെന്ന് കൃത്യമായി പറഞ്ഞിട്ടില്ല .കൊറോണയുടെ രണ്ടാം തരംഗത്തിന് ഇരയാണ് ഇന്ത്യ .രോഗo വ്യാപിക്കുന്നത് അതിവേഗമാണ് . തിങ്കളാഴ്ച മാത്രം മൂന്നര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായി അഞ്ചാം ദിനമാണ് ഇന്ത്യയില്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യയ്ക്ക് വൈദ്യ സഹായം ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
റഷ്യയുടെ ആര്‍ഡിഐഎഫ് ഫണ്ടാണ് സ്പുട്‌നിക് 5 വാക്‌സിന്‍ ആഗോളതലത്തില്‍ വില്‍ക്കുന്നത് . ഇന്ത്യയിലെ അഞ്ച് വാക്‌സിന്‍ നിര്‍മാണ കമ്പനികളുമായി ഇവര്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ 85 കോടി ഡോസ് ആണ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങുക. ഒരു മാസത്തിനിടെ ഇന്ത്യയില്‍ 5 കോടി വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. രാജ്യം നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ വാക്‌സില്‍ ഇറക്കുമതിക്ക് കസ്റ്റംസ് ഡ്യൂട്ടി ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. ആഗോളതലത്തിലെ മറ്റു വാക്‌സിന്‍ നിര്‍മാതാക്കളായ മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവര്‍ക്കും ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയേക്കും.