25.5 C
Kollam
Friday, January 17, 2025
HomeEntertainmentCelebritiesതമിഴ് നടന്‍ പാണ്ഡു ; കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടന്‍ പാണ്ഡു ; കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ് ഹാസ്യനടന്‍ പാണ്ഡു കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. 74 വയസ്സായിരുന്നു. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മരണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു. അജിത്ത്, വിജയ്, രജനികാന്ത് എന്നിവര്‍ക്കൊപ്പമൊക്കെ സ്‌ക്രീന്‍ പങ്കിട്ട പാണ്ഡുവിന്റെ കാതല്‍ കോട്ടൈ, ഗില്ലി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രം ശ്രദ്ധേയമാണ്. മാനവൻ, നടികർ, അയ്യർ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ആശുത്രിയില്‍ നിന്ന് നേരെ ശ്മശാനത്തിലേക്ക് കൊണ്ടും പോകും എന്നാണ് വിവരം. ബെസന്റ് നഗറിലുള്ള ശ്മാശാനത്തില്‍ വച്ചായിരിയ്ക്കും സംസ്‌കാര ചടങ്ങുകള്‍. പാണ്ഡുവിന്റെ ഭാര്യ കുമുദവും കൊവിഡ് ചികിത്സയിലാണ്. ഇവര്‍ ഇപ്പോഴും ഐ സി യുയില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കരയെല്ലാം സെമ്പകപ്പൂ എന്ന ചിത്രത്തിലൂടെയാണ് പാണ്ഡു സിനിമാ ലോകത്ത് അരങ്ങേറിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments