27.8 C
Kollam
Sunday, June 2, 2024
HomeBusinessപെട്രോൾ ഡീസൽ വില ഇന്നും കൂട്ടി ; തിരുവനന്തപുരത്ത് പെട്രോളിന്‌ 100രൂപ 15 പൈസ

പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി ; തിരുവനന്തപുരത്ത് പെട്രോളിന്‌ 100രൂപ 15 പൈസ

പെട്രോൾ, ഡീസൽ വില കേന്ദ്രം ഇന്നും വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത് . ഇതോടെ തിരുവനന്തപുരം നഗരത്തിൽ പെട്രോൾ ലിറ്ററിന് 100.15 രൂപയും ഡീസലിന് 95.24 രൂപയുമായി. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 98.27 രൂപയും ഡീസലിന് 93.48 രൂപയും കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.79 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം 14ാം തവണയാണ് വില വർധിപ്പിക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 കടന്നു.രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 98.11 രൂപയും ഡീസലിന് 88.65 രൂപയുമാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments