25.6 C
Kollam
Wednesday, September 18, 2024
HomeNewsCrimeമരംവെട്ടി കടത്തി ; സിപിഐ നേതാവ് ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസ്

മരംവെട്ടി കടത്തി ; സിപിഐ നേതാവ് ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസ്

ഇടുക്കിയിൽ സിഎച്ച്ആർ മേഖലയിൽ നിന്ന് മരംവെട്ടി കടത്തിയ സംഭവത്തിൽ സിപിഐ നേതാവുൾപ്പടെ മൂന്ന് പേർക്കെതിരെ കേസെടുത്തു. സിപിഐ നേതാവും കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വി ആർ ശശി ഉൾപ്പടെയുള്ളവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. അനധികൃതമായി അഞ്ച് ടൺ മരങ്ങള്‍ വെട്ടിക്കടത്തിയെന്നാണ് കേസ്. വി ആർ ശശിയുടെ ഏലം സ്റ്റോറിലെ ആവശ്യത്തിനായിരുന്നു മരം വെട്ടിയത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഏലമലക്കാടുകളിൽ നിന്ന് മരംവെട്ടുന്നതിന് മുൻകൂർ അനുമതി വേണം. എന്നാൽ അനുമതിയില്ലാതെ ചോരക്കാലി, കാട്ടുപത്രി തുടങ്ങിയ മരങ്ങൾ വെട്ടുകയായിരുന്നു. വെള്ളിലാംകണ്ടത്താണ് അനധികൃതമായി വെട്ടിയ തടി ഒളിപ്പിച്ചുവച്ചത്. മരംമുറിച്ചവരെയും പണി ആയുധങ്ങളും തടി കടത്താൻ ഉപയോഗിച്ച വണ്ടിയും കണ്ടെത്തിയിട്ടില്ല . ഇതിനുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് വനംവകുപ്പ് പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments