27.3 C
Kollam
Tuesday, July 23, 2024
HomeEntertainmentദൈവത്തിന്റെ സ്വന്തം നാടാണ് കേരളം; അത് പറച്ചിലിലും പാഴ് വാക്കിലും ഒതുങ്ങുന്നു

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം; അത് പറച്ചിലിലും പാഴ് വാക്കിലും ഒതുങ്ങുന്നു

മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന് പറയുന്നു. ഒരു കണക്കിന് നോക്കിയാൽ അത് ശരിയാണ്. അത് നമ്മുടെ മലയാളികൾക്ക് മാത്രമുള്ള ഒരു ചൊല്ലാണ്.

കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് എന്നാണല്ലോ പറയപ്പെടുന്നത്. അത് യഥാർത്ഥത്തിൽ പറച്ചിലിലും പാഴ് വാക്കിലും ഒതുങ്ങുകയാണ്.

കേരളത്തിന്റെ ജില്ലകളിൽ ആ വാക്കിനെ ഇഴ ചേർക്കുമ്പോൾ, കൊല്ലം ജില്ല കൂടുതൽ അർത്ഥവത്താകുകയാണ്. പക്ഷേ, ഇതൊക്കെ നിഷ്ഫലവും നിഷ്പ്രഭവവുമാകുന്ന സാഹചര്യങ്ങളാണ് നിലനില്ക്കുന്നത്.

ഇത് ഒരാമുഖമായി പറയാൻ കാരണമുണ്ട്. കൊല്ലം ജില്ല പ്രകൃതി മനോഹാരിതയിലും സാംസ്ക്കാരിക പൈതൃകങ്ങളാലും മറ്റും അതി സമ്പുഷ്ടമാണ്. പക്ഷേ, നിർഭാഗ്യമെന്ന് പറയട്ടെ! ഇവയെ ഒന്നും വേണ്ട രീതിയിൽ പരിപാലിക്കാനോ സംരക്ഷിക്കാനോ അതിന്റെതായ രീതിയിൽ ഒരു ഭാഗത്ത് നിന്നും പ്രവർത്തനം ഉണ്ടായി കാണുന്നില്ല. എല്ലാ വികസനങ്ങളും വെറും പാഴ് വാക്കുകളിൽ മാത്രം ഒതുങ്ങുകയാണ്.

ജില്ലയിൽ ടൂറിസത്തിന് അനന്ത സാധ്യതകളാണുള്ളത്. ഇത്രയും സാധ്യതകൾ ഉള്ളപ്പോൾ അതിനെ പരിപോഷിപ്പിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നതിൽ വിമുഖത കാണിക്കുന്നു.

ജില്ലയിൽ തന്നെ എത്ര നയന മനോഹരമായ കാഴ്ചകളാണുള്ളത്. അത് കാണാതെ, ലോക സഞ്ചാരം നടത്തുന്നവർ, നമ്മുടെ ഇത്തരം കാഴ്ചകളെയും കാണാതെ പോകുന്നത് ദൗർഭാഗ്യകരമാണ്.
അമൂല്യമായ എത്രയെത്ര വസ്തുതകൾ, എത്രയെത്ര സൗഭഗങ്ങൾ … ഇവയൊക്കെ കാണാതെ പോകുമ്പോൾ വല്ലാത്ത കഷ്ടമാണ് തോന്നുന്നത്.

കൊട്ടാരക്കരയിലെ ഈ മീൻ പിടി പാറ തന്നെയെടുക്കു… എത്ര ആസ്വാദ്യകരമാണ്.

യൗവനത്തിന് മുമ്പത്തെ മീൻപിടി പാറ

അതിപ്പോൾ പൂർണ്ണ നവ യൗവ്വനത്തിൽ വന്നിരിക്കുകയാണ്.
കളകളാരവമായി ഒഴുകുന്ന പുഴ. ഹൃദ്യതയുണർത്തുന്ന പൂങ്കാവനം.കുട്ടികളുടെ പാർക്ക്, സംരക്ഷണ വലയത്തിൽ തീർത്ത നടപ്പാത, രമ്യഹർമ്മം ഇങ്ങനെ പോകുന്നു കാഴ്ചകൾ…

യൗവനത്തിലുള്ള മീൻപിടി പാറ

മീൻ പിടി പാറയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തുന്നതിന് തൊട്ട് മുമ്പ് സമന്വയം ന്യൂസ് എടുത്ത മീൻ പിടി പാറയുടെ ഒരു വീഡിയോ ചിത്രം കൂടി വായനക്കാർക്കായി സമർപ്പിക്കുന്നു. താഴെ കാണുന്ന വീഡിയോയിൽ പ്രസ് ചെയ്ത് അത് കാണുക:

ദൈവത്തിന്റെ സ്വന്തം നാട്ടിൽ കളാരവവുമായി കൊട്ടാരക്കരയിൽ മീൻ പിടിപ്പാറ

- Advertisment -

Most Popular

- Advertisement -

Recent Comments