27 C
Kollam
Sunday, June 16, 2024
HomeNewsഹരിവരാസനം നൂറ്റാണ്ട് ആഘോഷങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

ഹരിവരാസനം നൂറ്റാണ്ട് ആഘോഷങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

ഹരിവരാസനം നൂറ്റാണ്ട് ആഘോഷങ്ങൾ 2022 ആഗസ്റ്റ് 29 മുതൽ 2024വരെ18മാസത്തോളം നീണ്ടു നിൽക്കുന്ന ലോകവ്യാപകമായ ആഘോഷങ്ങൾക്ക് ശബരിമലഅയ്യപ്പസേവാസമാജം നേതൃത്വം കൊടുക്കുന്നു.ഈ മഹത് കർമ്മങ്ങൾ ഏറ്റു എടുത്തു കൊണ്ട് ശുഭകരമായ ആഘോഷകമ്മറ്റിയിലും പരിപാടികളിലും രാഷട്രീയ മതചിന്തകൾക്കു അപ്പുറം എല്ല അയ്യപ്പഭക്തരും അയ്യപ്പസേവാസംഘടനകളും ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റും ഹൈന്ദവ വിശ്വാസികളും ആചാര്യന്മാരും മഠങ്ങളും ഇന്ത്യയിലെ പേര് കേട്ട മഹത് വ്യക്തിത്വങ്ങളും ഹരിവരാസനം ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കുന്നു.ഇതുമായി ബന്ധപ്പെട്ട സംഘടനകൾ രാജ്യം മുഴുവനും, സംസ്‌ഥാന, ജില്ല,താലൂക്ക് പഞ്ചായത്ത് തലങ്ങളിൽ രൂപം കൊണ്ടു വരുകയാണ്. ഹരിവരാസനശതാബ്ദി ആഘോഷകമ്മറ്റി ഇശൈജ്ഞാനി ഇളയരാജയുടെ അധ്യക്ഷത യിൽ 11/06/2022ൽ ചെന്നൈയിൽ വെച്ചു രൂപം കൊണ്ടിരുന്നു.

ലോക പ്രശസ്തമായ ഹരിവരാസനം എന്ന കീർത്തനം കേരളത്തിലെ ശബരിമലയിൽ അയ്യപ്പ ക്ഷേത്രത്തിലെ ഭഗവാന് വേണ്ടിയുള്ള താരാട്ട് പാട്ടാണ്. ശാന്തവും ദീപ്തവുമായ കീർത്തനം പ്രശസ്തമായത് ഹരിഹരാത്മജാഷ്ടകം എന്ന കീർത്തന സമാഹാരത്തിൽ ഉൾപ്പെട്ടതാണ്.
സംസ്കൃതത്തിൽ രചിച്ചിട്ടുള്ള ഈ ദിവ്യ മന്ത്രാക്ഷരിയുടെ രചയിതാവ് കോന്നകത്ത് ജാനകിയമ്മ എന്ന അയ്യപ്പ ഭക്ത യാണ്. 1923 – ൽ മുപ്പതാം മത്തെ വയസ്സിൽ ഗർഭിണി ആയിരിക്കുമ്പോഴാണ് ജാനകി അമ്മയിൽ നിന്ന് ഈ മന്ത്രാക്ഷരി പിറവി കൊള്ളുന്നത്. പിതാവും അന്നത്തെ ശബരിമല മേൽശാന്തിയും വെളിച്ചപ്പാടുമായിരുന്ന അനന്തകൃഷ്ണയ്യർ വശം ശബരിമലയിൽ അയ്യപ്പന് കാണിക്കയായി ജാനകിഅമ്മ ഈ കീർത്തനം സമർപ്പിക്കുകയുമായിരുന്നു. ഭഗവാന് സമർപ്പണത്തിൽ പേരെഴുതാൻ പാടില്ല എന്ന വിശ്വാസം അമ്മക്കുണ്ടായിരുന്നു. അമ്പലപ്പുഴ പുറക്കാട് കോന്ന കത്ത് വീടിന് സമീപമുള്ള ആനന്ദേശ്വരം ക്ഷേത്രനടയിലാണ് കോന്നകത്ത് ജാനകി അമ്മ ഇത് ആദ്യമായി ആലപിക്കുന്നത്. മണ്ഡലകാലത്ത് കാൽനടയായി സഞ്ചരിച്ചിരുന്ന ഭജന സംഘങ്ങൾ ഈ കീർത്തനം പാടി ശബരിമലയിൽ എത്തുകയുമായിരുന്നു.

കീർത്തനം എഴുതുമ്പോൾ ഗർഭിണി ആയിരുന്ന ജാനകി അമ്മ ഒരു ആൺകുട്ടിക്ക് ജന്മം നൽകി. കുട്ടിക്ക് അവർ ‘അയ്യപ്പൻ ‘ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ജാനകി അമ്മയുടെ ഭർത്താവ് കർഷക കുടുംബത്തിൽപ്പെട്ട ശങ്കര പണിക്കരുടെ മരണ ശേഷം ഐ തീഹ്യമാലയിൽ നിന്ന് കൊല്ലം ശാസ്താംകോട്ട അയ്യപ്പ ക്ഷേത്രത്തെ കുറിച്ച് അറിയുകയും . നിത്യവും കുളിച്ച് ഭഗവാനെ തൊഴുവാൻ സാധിക്കുമെന്ന് മനസ്സിലാക്കി അങ്ങോട്ടേക്ക് മാറിത്താമസിക്കയും അവിടത്തെ അയ്യപ്പ ക്ഷേത്രത്തിൽ ഹരിവരാസനം ആലപിച്ചു പോരുകയും ചെയ്തു.
കല്ലട ക്കൂട്ടമെന്ന ഭജന സംഘവും ‘ഹരിവരാസന കീർത്തനം ഏറ്റെടുക്കുകയും കുറേക്കൂടി ജനകീയമാക്കുകയും ചെയ്തു. അങ്ങിനെ ഈ ഭഗവൽകീർത്തനം വളരെയേറെ പ്രശസ്തമാവുകയും ചെയ്തത്.
1953-ൽ വിമോചനാനന്ദ സ്വാമികൾ “ഹരിവരാസനം” ശബരിമലയിൽ അത്താഴ ശീവേലിക്ക് ശേഷം പാടി ഭഗവനെ ഉറക്കുവാൻ താരാട്ട് പാട്ടായി ഉപയോഗിക്കാൻ ആവശ്യപ്പെട്ടത്.
1975-ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന മലയാള സിനിമയിൽ ഈ ഗാനം ഉൾപ്പെടുത്തിയതോടെ ദക്ഷിണ ഭാരതം മുഴുവൻ ഹരിവരാസനം എന്ന കീർത്തനം കൂടുതൽ ജനകീയമായി..എന്നാൽ ഇതിന് നാല് വർഷം മുമ്പ് 1971-ൽ ജയവിജയന്മാർ ഈ കീർത്തനം പാടി റെക്കാർഡ് ചെയ്തിരുന്നു. പ്രശസ്ത ഗായകൻ പത്മ ശ്രീ.കെ.ജെ യേശുദാസ് സിനിമക്കു വേണ്ടി ആലപിച്ച ഈ കീർത്തനമാണ് നട അടക്കുമ്പോൾ ശബരിമല സന്നിധിയെ ഭക്തി സാന്ദ്രമാക്കുന്നത്. ജി.ദേവരാജൻ മാസ്റ്ററാണ് മധ്യമാവതി രാഗത്തിൽ ഈ കീർത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

1963 – നവംബറിൽ ധർമ്മശാസ്ത്ര സ്തുതി കദംബം എന്ന കീർത്തന സമാഹാരം ചാലാ ജയചന്ദ്രാബുക്ക് ഡിപ്പോയിൽ നിന്ന് പുറത്തിറങ്ങുകയും അതിൽ കമ്പക്കുടി കുളത്തൂർ അയ്യർ സമ്പാദകനായും രേഖപ്പെടുത്തിയിരിക്കുന്നു. ഇതിൽ ഹരിവരാസന കീർത്തനവും ഉൾപ്പെടുത്തിയിരിക്കുന്നു.

2007-ൽ പ്രശസ്ത ചരിത്രകാരനും, ഗവേഷകനുമായ ഡോ.സുരേഷ് മാധവ് ആണ് ഹരിവരാസനത്തിന്റെ രചനാകർതൃത്വം കണ്ടെത്തി പുറം ലോകത്തിൽ എത്തിച്ചത്. കോന്നകത്ത് ജാനകിയമ്മ പ്രശസ്തിയുടെ അടുത്ത പടി കൂടി ഉയർന്നു. അയ്യപ്പ കീർത്തന ഭാഷാഗാനം എന്ന പുസ്തകത്തിന്റെ ഉപജ്ഞാതാവുകൂടിയാണ് അവർ. കരുണാലയാ ,കരുണാകര എന്ന .ക. കാരം വച്ചു തുടങ്ങുന്നഇതിലെ കീർത്തനവും വളരെ പ്രശസ്തമാണ്.

ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ്

2017 ഡിസംബറി ൽ കോന്നകത്ത് ജാനകിയമ്മയുടെ മഹത്തായ ഓർമ്മയ്ക്കു വേണ്ടി സ്ത്രീ ശാക്തീകരണം മുൻ നിർത്തി അന്താരാഷ്ട്ര തലത്തിൽ “ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ” എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപീകരിച്ചു.കോന്നകത്ത് ജാനകി അമ്മയുടെ മകൾ ബാലാമണി അമ്മ ട്രസ്റ്റ് കൺവീനറയിരുന്നു. ഈ അടുത്ത കാലത്താണ് ബാലാമണി അമ്മ ഭഗവൽ സന്നിധി പൂകിയത്. മുൻ മിസ്റ്റോറാം ഗവർണ്ണറും അയ്യപ്പ സേവസമാജം സ്ഥാപകനുമായ ശ്രീകുമ്മനം രാജശേഖരൻ , ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ പത്മവിഭൂഷൺ ജി.മാധവൻ നായർ എന്നിവർ മുഖ്യ രക്ഷാധികാരികളും കോന്നകത്ത് ജാനകിയമ്മയുടെ ചെറുമകനും പ്രശസ്ത മാധ്യമ വ്യക്തിത്വവുമായ പി. മോഹൻ കുമാർ ട്രസ്റ്റിൻ്റെ ചെയർമാനും , ഡോ. പ്രവീൺ കുമാർ ട്രഷററുമാണ്. മറ്റ് രക്ഷാധികാരികൾ ഉന്നത വ്യക്തിത്വങ്ങളായ ശബരിമല തന്ത്രി രാജീവരര്കണ oരര് , പന്തളം കൊട്ടാരം ശശികുമാരവർമ്മ പ്രശസ്ത സംഗീതജ്ഞനായ K.G. ജയൻ , മങ്കൊമ്പ് ഗോപാലകൃഷണൻ, R. Kദാമോദരൻ, ദീപാ പ്രസാദ് എന്നിവരുമാണ്.

ഹരിവരാസനം നൂറ്റാണ്ട് ആഘോഷ ചടങ്ങുകൾ 2022 ആഗസ്റ്റ് 29 പന്തളം ത്ത് തുടക്കം കുറിക്കുന്നു.2024 ജനുവരി വരെ 18മാസത്തോളം നീണ്ടു നിൽക്കുന്നു.ലോകവ്യാപകമായആഘോഷങ്ങളിൽ ആബാലവൃദ്ധജനങ്ങൾ പങ്കെടുക്കുന്നു.അയ്യപ്പധർമ്മങ്ങൾ ഉൾപ്പെടുത്തിയ ചർച്ചകൾ ഗുരു സ്വാമി വന്ദനം കലാപരിപാടികൾ ഹരിവരാസനകീർത്തന ആലാപനങ്ങൾ ആയിരകണക്കിന് ഭക്തരുടെ കൂട്ട ഹരിവരാസന ആലാപനം രാജ്യാന്തരമായി അയ്യപ്പരഥയാത്രകൾ തുടങ്ങിയവ ഇതോടൊപ്പം ഉണ്ടായിരിക്കുന്നതാണ്. കോടികണക്കിന് ഭക്തർകൾ ക്ഷേത്രങ്ങളിലും ഭജന മണ്ഡപങ്ങളിലും ഗൃഹങ്ങളിലും നിന്നു തന്നെ പങ്കെടുക്കാൻ കഴിയുന്ന ഒരു പദ്ധതി ആകും രൂപീകരിക്കുക.അന്താരാഷ്ട്ര ഹരിവരസന ആഘോഷ സമാപനം 2024 ജനുവരി ,20, 21 തീയതികളിൽ തിരുവനന്തപുരത്തു സമാപിക്കുന്നു. ഈ മഹത് വേളയിൽ ഇൻഡ്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മഹനീയമായ സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നതാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments