കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി ഷെഫീക്കിനെ എറണാകുളം എ സി ജെ എം കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയത് കസ്റ്റംസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് .
മഞ്ചേരി സബ് ജയിലില്‍ കഴിയവെ ചെര്‍പ്പുളശ്ശേരി സംഘം തന്നെ ഭീഷണിപ്പെടുത്തിയതായി ഷെഫീഖിന്റെ വെളിപ്പെടുത്തല്‍. കസ്റ്റംസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തലിനെക്കുറിച്ച് വിശദീകരിക്കുന്നത്.
തങ്ങളെ കൊടി സുനിയും ഷാഫിയും സംരക്ഷിക്കുമെന്ന് അര്‍ജുന്‍ പറഞ്ഞതായി ഷെഫീഖ് വെളിപ്പെടുത്തിയെന്നും കസ്റ്റംസ് പറഞ്ഞു.