24.7 C
Kollam
Saturday, January 18, 2025
HomeMost Viewedടിപിആർ 10-ൽ താഴാത്തപക്ഷം ഇളവ് ഇനിയും അനുവദിക്കണോ? ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത യോഗം

ടിപിആർ 10-ൽ താഴാത്തപക്ഷം ഇളവ് ഇനിയും അനുവദിക്കണോ? ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത യോഗം

കേരളത്തിൽ ലോക് ഡൗണ്‍ നിയന്ത്രണങ്ങളുടെ തുടർച്ച അവലോകനം ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. ലോക്ഡാണ്‍ നിയന്ത്രണങ്ങളിലൂടെ ടിപിആർ അഞ്ചിൽ താഴെ എത്തിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. പക്ഷെ ടിപിആർ പത്തിൽ താഴെ എത്താത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ പുതിയ ഇളവ് അനുവദിക്കേണ്ടതുണ്ടോയെന്ന കാര്യം ഉന്നതതല യോഗം ചർച്ച ചെയ്യും. നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. രാവിലെ 10.30ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുo . കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതിനെ സംബന്ധിച്ചും യോഗത്തിൽ ചർച്ചയുണ്ടായേക്കും. സൂപ്രീംകോടതി ഉത്തരവും പ്രതിപക്ഷത്തിൻറെ നിർദ്ദേശങ്ങളമെല്ലാം ചർച്ച ചെയ്യാനാണ് സാധ്യത.

- Advertisment -

Most Popular

- Advertisement -

Recent Comments