27.7 C
Kollam
Thursday, October 3, 2024
HomeMost Viewedപുതിയ സിബിഐ ഡയറക്‌റ്റർ തെരഞ്ഞെടുപ്പ് ; ഈ മാസം 24ന് ഉന്നതതല യോഗം ...

പുതിയ സിബിഐ ഡയറക്‌റ്റർ തെരഞ്ഞെടുപ്പ് ; ഈ മാസം 24ന് ഉന്നതതല യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും .

പുതിയ സിബിഐ ഡയറക്‌ടരെ തെരഞ്ഞെടുക്കാൻ ഈ മാസം 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ചീഫ് ജസ്റ്റിസ് എൻവി രമണ, ലോക്സഭയിലെ കോണ്ഗ്രസ് കക്ഷി നേതാവ് അധിർ രാഞ്ചൻ ചൗധരി എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക.
കേരള ഡിജിപി ലോകനാഥ്‌ ബെഹ്റയുടേത് ഉൾപ്പെടെ ഡയറക്‌ടർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പേരുകൾ സർക്കാർ സമതി അംഗങ്ങൾക്ക് കൈമാറി.
സിബിഐ ഇടക്കാല ഡയറക്‌ടർ പ്രവീണ് സിൻഹ, ബിഎസ്എഫ് മേധാവി രാകേഷ് അസ്താന, എൻഐഎ മേധാവി വൈസി മോദി, ഉത്തർപ്രദേശ് ഡിജിപി ഹിതേഷ് ചന്ദ്ര അവാസ്‌ഥി ഉൾപ്പെടയുള്ളവരാണ് പരിഗണന പട്ടികയിൽ ഉള്ളത്.
പുതിയ സിബിഐ ഡയറക്ടറെ നിയമിക്കുന്നതിൽ വരുന്ന കാലതാമസത്തിനെതിരെ നൽകിയ പൊതുതാൽപര്യ ഹർജികൾ സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് 24 യോഗം ചേരുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments