പട്ടയഭൂമിയിലെ മരം മുറി കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. കേസില്‍ സിബിഐക്ക് ഇടപെടാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ നിലപാടെടുത്തു. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും നിലവിൽ നടക്കുന്ന അന്വേഷണം ഫലപ്രദമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാരിന്റെ ഈ വാദങ്ങൾ അംഗീകരിച്ചാണ് പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളിയത്.