കൊല്ലം എസ് എൻ കോളേജിനെ കലാപ ഭൂമിയാക്കരുത്

130

കൊല്ലത്തെ വിദ്യാഭ്യാസ മേഖലയ്ക്കും സംസ്കാരത്തിനും ഉജ്ജ്വലമായ സംഭാവന നല്‍കിയ പൈതൃകമുളള കൊല്ലം എസ്.എന്‍. കോളേജിനെ കലാപ ഭൂമിയാക്കുവാന്‍ എസ്.എഫ്.ഐ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അപലപനീയമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. സിപിഎമ്മിന്‍റെ ഒത്താശയോടു കൂടി കൊല്ലം എസ്.എന്‍. കോളേജിനെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് സമാനമാക്കുവാന്‍ നടത്തുന്ന ഫാസിസ്റ്റ് പ്രവണതയെ പ്രബ്ദുരായ കൊല്ലത്തെ ജനങ്ങളും വിദ്യാര്‍ത്ഥികളും ശക്തമായി പ്രതിരോധിക്കും. കലാലയങ്ങളില്‍ രക്തംചീന്തിച്ച് അക്രമരാഷ്ട്രത്തിലൂടെ മേല്‍കോയ്മ നേടുവാന്‍ എസ്.എഫ്.ഐ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഭരണം സ്വാധീനം ഉപയോഗിച്ച് സിപിഎം പ്രേത്സാഹിപ്പിക്കുകയാണ്. പരസ്പര സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും വിളനിലമായ കൊല്ലം എസ്.എന്‍ കോളേജിലെ വിദ്യാര്‍ത്ഥികള തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സിപിഎം നിലപാട് ആട്ടിന്ക്കുട്ടികളെ തമ്മിലടിപ്പിച്ച് രക്തം കുടിക്കുന്ന ചെന്നായ്ക്ക് സമാനമാണ്. കൊല്ലം എസ്.എന്‍. കോളേജിന്‍റെ വിദ്യാഭ്യാസ സംസ്കാരവും പാരമ്പര്യവും സ്നേഹവും സഹിഷ്ണുതയും തകര്‍ക്കുവാനാണ് എസ്.എഫ്.ഐ ലൂടെ സിപിഎം ശ്രമിക്കുന്നത്. എസ്.എഫ്.ഐ യുടെ പേരില്‍ കലാലയങ്ങളില്‍ അക്രമം അഴിച്ചു വിടുന്ന ക്രിമിനലുകളെ സംരക്ഷിക്കുന്ന പോലീസ് നിലപാട് കൊല്ലം എസ്.എന്‍. കോളേജിന്‍റെ സമാധാനപരമായ കലാലയ അന്തരീക്ഷത്തെ തകര്‍ക്കും. ക്രിമിനലല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന എസ്.എഫ്.ഐ യെ സംരക്ഷിക്കുന്നത് പോലീസിന്‍റെ ഭാഗത്ത് നിന്നുളള ഗുരുതരമായ കൃത്യവിലോപമാണ്. കൊല്ലം എസ്.എന്‍ കോളേജിന്‍റെ വിദ്യാഭ്യാസ സംസ്കാരവും പാരമ്പര്യവും കാത്തു സൂക്ഷിക്കുവാന്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥിക്കളും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here