കേരളത്തിൽ സ്‌കൂളുകള്‍ വൈകാതെ തുറക്കാനുള്ള തയാറെടുപ്പുകള്‍ നടന്നുവരികയാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധം മുറിക്കപ്പെട്ടിരിക്കുകയാണ്. പരിമിതിക്കുള്ളില്‍ നിന്നാണ് വിദ്യാഭ്യാസ രംഗം മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. കരീലക്കുളങ്ങര ടൗണ്‍ ഗവ. യു പി സ്‌കൂളില്‍ ‘ശലഭോദ്യാനം’ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളെ അതിജീവിക്കാനുള്ള പ്രവര്‍ത്തനമാണ് വിദ്യാഭ്യാസ വകുപ്പ് എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തി ഇതിനെ അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും മന്ത്രി പറഞ്ഞു. പഠനത്തിനൊപ്പം പാഠ്യേതര മേഖലയിലെ പ്രവര്‍ത്തനങ്ങളും കൂടി ചേര്‍ന്നാണ് മികച്ച വിദ്യാര്‍ഥികളെ സൃഷ്ടിക്കുന്നത്. എന്നാല്‍, കോവിഡ് കാരണം വിദ്യാഭ്യാസം ഡിജിറ്റലായതോടെ പാഠ്യേതര മേഖല പൂര്‍ണമായും ഇല്ലാതാക്കപ്പെട്ട നിലയിലാണ്. ഇതിന് അടിയന്തിരമായി പരിഹാരം കാണണമെന്നും മന്ത്രി പറഞ്ഞു.