കേരളത്തിൽ സ്‌കൂള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു. ചില അധ്യാപകര്‍ വാക്‌സിനെടുത്തിട്ടില്ല. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളുകളിലേക്ക് വരേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം. തല്‍ക്കാലം അറ്റന്‍ഡന്‍സും യൂണിഫോമും നിര്‍ബന്ധമാക്കില്ല. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.