സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും ‘അപ്രതീക്ഷിത’ അവധി; കുരുക്കിലായി സര്‍ക്കാര്‍- സ്വകാര്യ ജീവനക്കാര്‍

48

കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ സ്ഥിതിഗതികള്‍ ഗൗരവമായി കണ്ട് കര്‍ശന നടപടികളിലേക്കാണ് സംസ്ഥാന സര്‍ക്കാര്‍ കടന്നത്. ഇതിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും കോളജുകള്‍ക്കുമൊക്കെ മാര്‍ച്ച് 31വരെ നീണ്ട അവധി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായിട്ടാണ് അവധി പ്രഖ്യാപനം. എന്നാല്‍ ഈ അപ്രതീക്ഷിത അവധി കുരുക്കിലാക്കിയത് മറ്റാരെയുമല്ല സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരായ ദമ്പതികളെയാണ് സ്‌കൂളുകള്‍ക്ക് പുറമെ അങ്കണവാടികളും നഴ്‌സറികളും ക്രഷുകളും ഡേ കെയറുകളുമെല്ലാം അടച്ചതോടെയാണിത്. മക്കളെ നോക്കാന്‍ ഭാര്യയോ ഭര്‍ത്താവോ, ആരെങ്കിലും ഒരാള്‍ അവധിയെടുത്ത് വീട്ടിലിരിക്കേണ്ട സാഹചര്യമാണുള്ളത്.

തിരുവനന്തപുരം നഗരത്തിലടക്കം നൂറുകണക്കിന് ഡേ കെയറുകളാണുള്ളത്. കുട്ടികളെ രാവിലെ നഴ്‌സറികളിലോ ഡേ കെയറിലോ വിട്ടശേഷമാണ് ജോലിക്കാരായ ദമ്പതികള്‍ ഓഫീസിലേക്ക് പോകുന്നത്. എന്നാല്‍ ഡേ കെയറുകള്‍ അടക്കം അടച്ചതോടെ കുട്ടികളെ വീട്ടില്‍ തനിച്ചാക്കി ജോലിക്ക് പോകാനാകാത്ത സ്ഥിതിയാണുള്ളത്. പുതിയ സാഹചര്യത്തില്‍ മാര്‍ച്ച് 31വരെ പലരും അവധിക്ക് അപേക്ഷ നല്‍കി കഴിഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളിലെയും ഐടി സ്ഥാപനങ്ങളിലെയും ജീവനക്കാരാണ് ആകെ കുടുങ്ങിയത്. ഇഷ്ടാനുസരണം അവധി ലഭിക്കാത്ത സാഹചര്യമാണ് സ്വകാര്യ മേഖലയിലുള്ളത്. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന് അറിയാതെ കുഴഞ്ഞിരിക്കുകയാണ് ഇവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here