25.1 C
Kollam
Saturday, September 23, 2023
HomeNewsകനത്ത മഴ; എറണാകുളം ജില്ലിയില്‍ വിദ്യാലങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ; എറണാകുളം ജില്ലിയില്‍ വിദ്യാലങ്ങള്‍ക്ക് നാളെ അവധി

- Advertisement -

കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(31/08/2022) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.
എറണാകുളം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. പ്രധാനനഗരമായ കൊച്ചിയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. സംസ്ഥാനത്ത് പല ജില്ലകളിലും മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് ഐഎംഡി മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ആര്‍ കെ ജനമണി.

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ,പത്തനംതിട്ട ജില്ലകള്‍കളിലാണ് മഴക്ക് സാധ്യത. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി. 100 മില്ലിമീറ്റര്‍ മുതല്‍ 200 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

- Advertisment -

Most Popular

- Advertisement -

Recent Comments