സ്വാശ്രയ മെഡിക്കൽ ഫീസ് കുത്തനെ വർദ്ധിപ്പിക്കാൻ സാഹചര്യമൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീലുകളിൽ അടുത്തയാഴ്ച അന്തിമവാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു .
ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരും വിദ്യാർത്ഥികളുമാണ് അപ്പീൽ നൽകിയത് .
ഫീസുമായി ബന്ധപ്പെട്ട വിഷയം 2016 മുതലാണ് ആരംഭിക്കുന്നത്
ഈ വിഷയം ഇനി നീട്ടികൊണ്ടു പോകാനാവില്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചു .
ജസ്റ്റിസുമാരായ എൽ . നാഗേശ്വർ റാവു, രവീന്ദ്ര ഭട്ട് എന്നിവർ അടങ്ങിയ ബഞ്ചാണ് വ്യക്തമാക്കിയത് .
ഇടക്കാല വിധിയിൽ സ്റ്റേ നിർദേശം ഇല്ല .
ഫീസ് നിർണ്ണയിക്കാത്തത് കോടതി അലക്ഷ്യമാണ് .
ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിൽ ഫീസ് നിർണ്ണയ സമിതിയ്ക്ക് തീരുമാനം എടുക്കാം .
ഇക്കാര്യത്തിൽ സർക്കാരിന് എന്താണ് പ്രശ്നമെന്ന് കോടതി നിരീക്ഷിച്ചു .
12,000 ത്തോളം എം ബി ബി എസ് വിദ്യാർത്ഥികളുടെ ഫീസിന്റെ കാര്യത്തിലാണ് സുപ്രീം കോടതി അന്തിമ വാദം കേൾക്കുന്നത് .