വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കരുനാഗപ്പള്ളി കുഴിത്തുറ സർക്കാർ ഫിഷറീസ് ഹയർ സെക്കന്ററി സ്കൂളിലെ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനതൊട്ടാകെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കോടിക്കണക്കിന് രൂപയാണ് സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. മാറ്റങ്ങളുടെ കാലമാണ് പൊതുവിദ്യാഭ്യാസ രംഗത്ത്. വിദ്യാഭ്യാസമേഖലയിലെ അനിവാര്യമായ മാറ്റങ്ങൾക്ക് പൊതുജന പിന്തുണ ആവശ്യമാണ്. മന്ത്രി പറഞ്ഞു. സി.ആർ മഹേഷ് എം.എൽ.എ അധ്യക്ഷനായി.
സുനാമി ദുരന്തത്തിൽ ജീവൻ നഷ്ടമായ സ്കൂളിലെ വിദ്യാർത്ഥികളെ അനുസ്മരിച്ച് രക്തസാക്ഷി മണ്ഡപത്തിൽ മന്ത്രി പുഷ്പാർച്ചന നടത്തി.
എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.
മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ, ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രമേശ്, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ ലാൽ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷാ അജയകുമാർ, പ്രഥമധ്യാപിക എൽ.ഗീത, പി.ടി.എ പ്രസിഡന്റ് എൻ. ബിനുമോൻ,ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
